കാശത്താളില്‍
 തിളങ്ങുമാ രേഖയെ
ആരോ കരിമുകി-
  ലാടയാല്‍ മൂടവേ
ആഷാഢസന്ധ്യ             
  വിറങ്ങലിച്ചണയവേ
ആ വാര്‍ത്ത ദു:ഖമായ്
  'ഏ.എസ്. യാത്രയായ് '

To advertise here,

പേരും പെരുമയും
   കൈവിരല്‍ വിരുതിനാല്‍
വരകളിലാവാഹി
   ച്ചാര്‍ജ്ജിച്ച വര്യന്റെ
സ്മരണ പതിച്ചതാമീ
   സര്‍ഗ്ഗവീഥിയില്‍
വരികളാലര്‍പ്പിപ്പൂ
   അശ്രുപുഷ്പാഞ്ജലി

വന്‍പനശ്ശീര്‍ഷങ്ങള്‍
    വിണ്‍തൊടും നാടതില്‍
മുമ്പൊരു ഗ്രീഷ്മത്തില്‍
    കണ്‍തുറന്നാ ബാല്യം
പച്ചച്ച പാടത്തില്‍
    പിച്ചകപ്പൂക്കളില്‍
കൊച്ചു മിഴി തേടി              
    കൗതുകക്കനവുകള്‍

നിസ്സഹായത്വത്തി
     ലാഴു'മത്തിപ്പറ്റ
ശിവരാമ'ഹൃദയത്തി
     ലുദയതാരപ്രഭാ-
പൂര്‍ണ്ണമാ പ്രതിഭയെ
     ദര്‍ശിച്ച 'രക്ഷകന്‍ '
ഉയരുവാനേറെ
     തുണച്ചാശീര്‍വ്വദിച്ചന്ന്

മദിരാശിയില്‍ പൂത്ത
    വര്‍ണ്ണ പ്രതീക്ഷകള്‍
വിഖ്യാത സര്‍വ്വത്ര
    സാഫല്യ സാക്ഷ്യമായ്
കര്‍മ്മനിരതനായ്
    'മാതൃഭൂമി 'ത്താളില്‍
മര്‍മ്മരൂപം തീര്‍ത്തു
    തൂലികത്തുമ്പിനാല്‍

'അഗ്‌നിസാക്ഷി 'കളാകു        
     മന്തര്‍ജ്ജനങ്ങളെ
'ഇതിഹാസ'പാത്രമാം
    'രവി 'യെ 'യയാതി 'യെ
'അകവും പുറവും'
    പകര്‍ത്തിയാ കീര്‍ത്തിമാന്‍
കാലം കരുതിയ
   സ്മൃതിഭാവ ചിത്രമായ്.
               
(*എ. എസ്. നായര്‍ (അത്തിപ്പറ്റ ശിവരാമന്‍ നായര്‍ )ചരമദിനം)