സച്ചിൻ തെണ്ടുൽക്കറുടെ മകൾ സാറാ തെണ്ടുൽക്കർക്കെതിരെ സൈബർ ആക്രമണം. ഗോവയിൽ നിന്നുള്ള സാറയുടേയും സുഹൃത്തുക്കളുടേയും ഒരു വീഡിയോയാണ്  ട്രോളുകൾക്ക് കാരണം. ഗോവയിലെ ഒരു റോഡിലൂടെ നടന്നുപോകുന്ന സാറയുടെ കൈയിൽ ഒരു കുപ്പി കാണാം. ഇത് ബിയർ കുപ്പിയാണെന്ന് ആരോപിച്ചാണ് സോഷ്യൽ മീഡിയയിൽ ഒട്ടേറെ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടത്.

To advertise here,

'ഗോവൻ ബ്രോ' എന്ന ഇൻസ്റ്റഗ്രാം പേജിൽ മൂന്ന് ദിവസം മുമ്പ് പങ്കുവെച്ച ഈ വീഡിയോ എപ്പോഴാണ് എടുത്തതെന്ന് സ്ഥിരീകരിച്ചിട്ടില്ല. പുതുവത്സരാഘോഷത്തിന് സാറ ഗോവയിലെത്തിയപ്പോൾ എടുത്ത വീഡിയോയാണ് ഇതെന്നും ചില സോഷ്യൽ മീഡിയ ഉപയോക്താക്കൾ അവകാശപ്പെടുന്നുണ്ട്.

ഇതുവരെ 54 ലക്ഷം പേർ കണ്ട ഈ വീഡിയോയ്ക്ക് താഴെ സാറയെ അനുകൂലിച്ചും വിമർശിച്ചും കമന്റുകളുണ്ട്. പൊതുസ്ഥലത്ത് ബിയർ കുപ്പിയുമായി നടക്കുന്ന സാറയെപ്പോലുള്ള സെലിബ്രിറ്റികൾ മദ്യപാനം പ്രോത്സാഹിപ്പിക്കുകയാണെന്നാണ് ചിലർ കമന്റ് ചെയ്തത്. വലിയൊരു ക്രിക്കറ്റ് താരത്തിന്റെ പ്രവൃത്തി ആളുകളെ സ്വാധീനിക്കുമെന്നും കമന്റുകളുണ്ട്. എന്നാൽ സാറയുടെ സ്വകാര്യത അവരുടെ അനുവാദമില്ലാതെ ചിത്രീകരിച്ചതിന് ഒട്ടേറെ പേർ വിമർശിക്കുകയും ചെയ്തു. 'ഇതെന്തൊരു ഭ്രാന്തൻ ചിന്താഗതിയാണ്? സാറാ ബിയർ കഴിക്കുന്നത് സച്ചിൻ മദ്യം പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണോ? ഒരു മകൾക്ക് മദ്യം കഴിച്ചുകൂടേ?' എന്നാണ് ഒരാൾ കുറിച്ചത്.