
ടെന്നീസ് താരം സാനിയ മിര്‍സയ്ക്കും പാക് ക്രിക്കറ്റ് താരം ഷുഐബ് മാലിക്കിനും കുഞ്ഞു പിറന്നതുമുതല്‍ ആരാധകര്‍ ആകാംക്ഷയോടെ ചോദിക്കുന്ന ഒരു കാര്യമുണ്ട്. വലുതായാല്‍ ആ കുഞ്ഞ് ആരാകും? അച്ഛനെപ്പോലെ ക്രിക്കറ്റ് താരമോ അതോ അമ്മയെപ്പോലെ ടെന്നീസ് താരമോ? ഇപ്പോഴും അതിനുള്ള ഉത്തരം ലഭിച്ചിട്ടില്ല. അത് കാത്തിരുന്ന്തന്നെ കാണണം.
എന്നാല്‍ മകന്റെ താത്പര്യം ടെന്നീസാണെന്ന് വ്യക്തമാക്കുന്ന ഒരു വീഡിയോ സാനിയ മിര്‍സ കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. സാനിയ മകനെ ടെന്നീസ് പരിശീലിപ്പിക്കുന്നതാണ് ഈ വീഡിയോ. 'ഞാന്‍ ടെന്നീസ് പഠിപ്പിക്കുന്ന ഒരു അമ്മയാകുമെന്ന് ഒരിക്കലും കരുതിയില്ല. പക്ഷേ ഇതാ' എന്ന കുറിപ്പോടെയാണ് സാനിയ വീഡിയോ പോസ്റ്റ് ചെയ്തത്.
ദുബായിയിലെ സാനിയയുടെ ടെന്നീസ് അക്കാദമിയില്‍ നിന്നുള്ള വീഡിയോയാണിത്. ഇതിന് താഴെ നിരവധി പേരാണ് കമന്റുമായെത്തിയത്. അച്ഛന്റെ അടുത്ത്‌നിന്ന് ക്രിക്കറ്റ് പഠിക്കണം, ഇത് അടുത്ത നദാലാണ് എന്നിങ്ങനെ നീളുന്നതാണ് കമന്റുകള്‍. മുമ്പ് സാനിയയുടെ അച്ഛന്‍ ഇമ്രാന്‍ മിര്‍സ അമ്മയുടേയും മകന്റേയും പ്രാക്ടീസ് സെഷന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു.
ഗര്‍ഭിണായായിരുന്നപ്പോള്‍ തന്നെ കുഞ്ഞിന്റെ ഭാവിയെക്കുറിച്ചുള്ള വ്യക്തമായ നിലപാട് സാനിയ പങ്കുവെച്ചിരുന്നു. ജനിക്കാനിരിക്കുന്ന കുഞ്ഞിനോട് അത് ആണ്‍കുഞ്ഞാണെങ്കിലും പെണ്‍കുഞ്ഞാണെങ്കിലും വലുതാകുമ്പോള്‍ ആരാകണമെന്ന് നിനക്കു തന്നെ തീരുമാനിക്കാമെന്നാണ് സാനിയ അന്ന് പറഞ്ഞത്. ''ചിലര്‍ പറയും നീയൊരു ക്രിക്കറ്ററാകണമെന്ന്. ചിലര്‍ പറയും ഒരു ടെന്നീസ് താരമാകണമെന്ന്. എന്നാല്‍ ഇതറിഞ്ഞോളൂ, നിനക്ക് നിന്റെ സ്വപ്നങ്ങള്‍ പിന്തുടരാനുള്ള സ്വാതന്ത്ര്യമുണ്ട്''-സാനിയ അന്ന് വീഡിയോയില്‍ വ്യക്തമാക്കിയിരുന്നു.
ഇസാന്‍ മിര്‍സ മാലിക്ക് എന്നാണ് സാനിയ-ഷുഐബ് ദമ്പതികളുടെ മകന്റെ പേര്. ഉര്‍ദുവില്‍ ദൈവത്തിന്റെ സമ്മാനം എന്നാണ് 'ഇസാന്‍' എന്ന വാക്കിന്റെ അര്‍ഥം. 2018 ഒക്ടോബര്‍ 30-നാണ് ഇരുവര്‍ക്കും കുഞ്ഞ് പിറന്നത്. 2010 ഏപ്രില്‍ 12-ന് ഹൈദരാബാദില്‍ വിവാഹിതരായ ഇരുവരും ദുബായിലാണ് താമസം.
Content Highlights: sania mirza shares video of son izhaans tennis practice
Published: 22 Oct 2022, 03:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented