ഇന്ത്യയിലെ പ്രമുഖ എഡ്യുടെക് പ്ലാറ്റ്‌ഫോമാണ് ഫിസിക്‌സ് വാല. ഉത്തര്‍പ്രദേശിലെ നോയിഡ ആസ്ഥാനമായുള്ള ഈ കമ്പനിയുടെ സ്ഥാപകനും സിഇഒയുമാണ് അലഖ് പാണ്ഡെ. ഈ വര്‍ഷത്തെ ഹുരുണ്‍ ഇന്ത്യാ റിച്ച് ലിസ്റ്റ് പട്ടികയില്‍ സ്ഥാനം പിടിച്ചുകൊണ്ട് വാര്‍ത്തകളില്‍ നിറയുകയാണ് ഇപ്പോള്‍ അലഖ് പാണ്ഡെ. സമ്പത്തിന്റെ കാര്യത്തില്‍ സാക്ഷാല്‍ ഷാരൂഖ് ഖാനെയും മറികടന്നാണ് അലഖിന്റെ കുതിപ്പ്.
14,510 കോടി രൂപയുടെ സ്വത്താണ് അലഖ് പാണ്ഡെയ്ക്കുള്ളത്. അതായത് മുന്‍വര്‍ഷത്തേക്കാള്‍ 223 ശതമാനത്തിന്റെ വര്‍ധനവ്. ഷാരൂഖ് ഖാന്റെ ആകെ സ്വത്ത് മൂല്യം 12,490 കോടി രൂപ മാത്രമാണ്. മുന്‍വര്‍ഷത്തെ നഷ്ടമായ 1,131 കോടി രൂപയെന്നത് കുത്തനെ കുറച്ച് 243 കോടി രൂപയിലേക്ക് എത്തിക്കാന്‍ ഈ വര്‍ഷം ഫിസിക്‌സ് വാലയ്ക്ക് കഴിഞ്ഞു. അതേസമയം മുന്‍വര്‍ഷത്തെ വരുമാനമായ 1,940 കോടിയെന്നത് ഇത്തവണ 2,886 കോടി രൂപയായി വര്‍ധിച്ചു.
ഹാര്‍കോര്‍ട്ട് ബട്ട്‌ലര്‍ ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ മെക്കാനിക്കല്‍ എഞ്ചിനീയറിങ് പഠനം ഉപേക്ഷിച്ചാണ് അലഖ് പാണ്ഡെ 2016-ല്‍ ഫിസിക്‌സ് വാല എന്ന യൂട്യൂബ് ചാനല്‍ ആരംഭിക്കുന്നത്. ഇത് വിജയിച്ചതോടെ അതിവേഗം വളരുകയായിരുന്നു. പിന്നീട് കുറഞ്ഞകാലം കൊണ്ടാണ് ഫിസിക്‌സ് വാല ശതകോടികള്‍ മൂല്യമുള്ള എഡ്യുടെക് കമ്പനിയായത്.
നൂറ് കോടി ക്ലബ്ബില്‍ ഷാരൂഖ് ഖാന്‍
ഷാരൂഖ് ഖാന്റെ സമ്പത്ത് നൂറ് കോടി ഡോളര്‍ പിന്നിട്ടുവെന്നതാണ് ഇത്തവണത്തെ ഹുരുണ്‍ ഇന്ത്യാ റിച്ച് ലിസ്റ്റിന്റെ മറ്റൊരു പ്രത്യേകത. 2024-നെ അപേക്ഷിച്ച് 71 ശതമാനമാണ് കിങ് ഖാന്റെ സമ്പത്തിലുണ്ടായ വര്‍ധനവ്. ഭാര്യ ഗൗരി ഖാനൊപ്പം നടത്തുന്ന റെഡ് ചില്ലീസ് എന്റര്‍ടെയിന്‍മെന്റ് ആണ് ഷാരൂഖ് ഖാന്റെ സമ്പത്തിന്റെ പ്രധാന ഉറവിടം.
Content Highlights: Physics Wallah's Alakh Pandey becomes richer than Shah Rukh Khan after a 223 percent jump in net worth
Published: 05 Oct 2025, 03:24 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented