
ശങ്കര്‍ മഹാദേവും ഭാര്യ സംഗീതയും.|Photo credit: shankar.mahadevan/Instagram
മുംബൈയിലെ തിരക്കുകളില്‍ നിന്ന് ഒരു മണിക്കൂര്‍ യാത്ര ചെയ്താല്‍ ശങ്കര്‍ മഹാദേവന്‍ ഒഴിവ് കാലം ചെലവഴിക്കുന്ന വീട്ടില്‍ എത്താം. നഗരത്തിന്റെ ബഹളങ്ങളില്‍ നിന്ന് മാറി പ്രകൃതിയിലേക്കുള്ള മടക്കമായിട്ടാണ് ശങ്കര്‍ തന്റെ അവധിക്കാല വീടിനെ കാണുന്നത്. ശങ്കര്‍ മഹാദേവന്‍ എന്ന സംഗീതജ്ഞന്റെ പാട്ടുകളിലെ ഭംഗി ഈ വീട്ടിലും കാണാന്‍ സാധിക്കും.
നാട്ടിന്‍പുറത്ത് ഒരു അരുവിയുടെ തീരത്തായിട്ടാണ് ശങ്കറിന്റെ വീട് സ്ഥിതി ചെയ്യുന്നത്. മരങ്ങളുടെ പച്ചപ്പും അരുവിയുടെ ശാന്തമായ താളവും തിരക്കേറിയ ജീവിതത്തില്‍ ഒരിടവേള ആസ്വദിക്കാന്‍ അനുയോജ്യമായ സ്ഥലമാക്കി ഇതിനെ മാറ്റുന്നു. 'എന്റെയും സംഗീതയുടേയും ആഗ്രഹമായിരുന്നു അവധിക്കാലം ചെലവഴിക്കാന്‍ വേണ്ടി വീട് നിര്‍മ്മിക്കുമ്പോള്‍ ഉയരത്തില്‍ മേല്‍ക്കൂരയുള്ള ഒരു ഹാള്‍ കൂടി അതില്‍ വേണം എന്നത്. നഗരത്തില്‍ അത്തരത്തിലൊരു വീട് കിട്ടില്ല.' തന്റെ സ്വപ്‌നഗൃഹത്തിലിരുന്ന് ശങ്കര്‍ പറഞ്ഞു.
ഉയരത്തിലുള്ള മേല്‍ക്കൂരയുടെ നിര്‍മ്മിതി വീട്ടിനുള്ളിലേക്ക് ആവശ്യത്തിലധികം വെളിച്ചവും കാറ്റും കടന്നുവരാന്‍ അനുവദിക്കുന്നു. മുകളിലെ നിലയിലെ കിടപ്പുമുറിയുമായി ബന്ധപ്പെട്ട് വിശാലമായ ടെറസും അതിന് താഴെ വൃത്തിയില്‍ വെട്ടി ഒതുക്കിയ പൂന്തോട്ടവും കാണാം. വീടിന്റെ പ്രത്യേക രീതിയിലുള്ള ഡിസൈന്‍ കൂടുതല്‍ സ്ഥലമുണ്ട് എന്ന പ്രതീതി നല്‍കുന്നു. അരുവിയുടെ തീരത്തുള്ള ഗസീബോയും ഇരിപ്പിടങ്ങളും വീട്ടിനുള്ളിലെ അന്തരീക്ഷം പുറത്തും ഒരുക്കുന്നു.
വ്യത്യസ്തമായ നിറങ്ങളും മ്യൂറല്‍ ചിത്രങ്ങളും വൈവിധ്യമായ ചിത്രപ്പണികളും ഒരുക്കിയ വീട്ടിലെ ഓരോ മുറിക്കും പ്രത്യേകമായ കഥകള്‍ പറയാനുണ്ട്. ശങ്കറിന്റെ സംഗീതവും വീട്ടിനുള്ളിലെ അലങ്കാരങ്ങളും തമ്മില്‍ പ്രത്യക അടുപ്പമുള്ളതായി കാണാം. ‘വീട് അലങ്കരിക്കുന്നതും സംഗീതവുമായി ഇടപെടുന്നതും ഒരുപോലെയാണ്. ചിലപ്പോള്‍ നിങ്ങള്‍ക്ക് തെറ്റ് സംഭവിക്കാം എന്നാല്‍ അത് നിങ്ങളെ പിന്തിരിപ്പിക്കരുത്’. ശങ്കര്‍ പറയുന്നു.
ശങ്കറിന്റെ വീടിനെ കൂടുതല്‍ മനോഹരമാക്കുന്നത് അവിടയുള്ള ഇരിപ്പിടങ്ങളാണ്. കൂടുതല്‍ ആളുകളെ ഉള്‍ക്കൊള്ളാനുള്ള സൗകര്യം ഇവിടെയുണ്ട്. ‘അതിഥികളെ സ്വീകരിക്കുന്ന സ്വഭാവം പണ്ട് മുതല്‍ക്കേ ഉള്ളതാണ്. ചെമ്പൂരിലെ അഞ്ഞൂറ് ചതുരശ്ര അടി മാത്രമുള്ള വീട്ടില്‍ താമസിക്കുമ്പോള്‍ സ്ഥിരമായി പാട്ട് കച്ചേരികള്‍ നടത്താറുണ്ടായിരുന്നു. രാത്രി ഒമ്പത് മണിക്ക് ആരംഭിച്ച് രാവിലെ ഏഴ് മണി വരെ നീണ്ടുനില്‍ക്കുന്ന പരിപാടികളായിരുന്നു. അന്ന് ഭക്ഷണമുണ്ടായിരുന്നു എന്നാല്‍ നില്‍ക്കാനും ഇരിക്കാനും സ്ഥലമില്ലായിരുന്നു. സന്തോഷമുള്ള ആ ദിവസങ്ങള്‍ ഒരിക്കലും മറക്കാന്‍ സാധിക്കില്ല’, ശങ്കര്‍ ഓര്‍മ്മകള്‍ പങ്കുവെച്ചു.
എന്നാല്‍ ശങ്കറിന്റെ അവധിക്കാല വീട്ടില്‍ എല്ലാവരെയും ഉള്‍ക്കൊള്ളാനുള്ള സ്ഥലമുണ്ട്. അതിഥികളുടെ എണ്ണത്തിലും കുറവില്ല. വീടിന്റെ വലുപ്പമല്ല നിങ്ങളുടെ താല്‍പര്യമാണ് ഇത്തരം സന്ദര്‍ഭങ്ങള്‍ ഒരുക്കാന്‍ സഹായിക്കുന്നത് എന്നാണ് ശങ്കറിന്റെ അഭിപ്രായം. നാല് ചുവരുകളുള്ള ഒരു കെട്ടിടം വീടാകണമെങ്കില്‍ അതിന് ഹൃദയമില്ലാതെ സാധിക്കില്ല എന്നും ശങ്കര്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: Shankar Mahadevan`s serene holiday home, a musical sanctuary nestled amidst nature, just an hour from Mumbai. Discover peace, music, and a unique architectural design.
Published: 09 Oct 2025, 05:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented