ടിയും ഫാഷന്‍ ഡിസൈനറുമായ പൂര്‍ണിമ ഇന്ദ്രജിത്ത് കഴിഞ്ഞ ദിവസം ആരാധകര്‍ക്കായി ഓണാഘോഷ ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. കുടുംബാംഗങ്ങള്‍ക്കും കൂട്ടുകാര്‍ക്കുമൊപ്പം പുതുതായി പണി കഴിപ്പിച്ച വീട്ടിലായിരുന്നു ആഘോഷം. എന്നാല്‍ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത് ഇവരുടെ ഔട്ട്ഫിറ്റോ സദ്യയോ ഒന്നുമായിരുന്നില്ല. പുതിയ വീടിന്റെ ഭംഗിയും ഇന്റീരിയര്‍ ഡിസൈനുമായിരുന്നു.

To advertise here,

പൂര്‍ണിമ പങ്കുവെച്ച ചിത്രങ്ങള്‍ക്ക് താഴെ വീടിന്റെ പ്രത്യേകതയെ കുറിച്ചാണ് ആരാധകര്‍ കമന്റ് ചെയ്തിരിക്കുന്നത്. ഒരു ഹോം ടൂര്‍ വീഡിയോ ചെയ്യണമെന്നാണ് പലരും അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.

പൂര്‍ണിമയേയും നടനും ഭര്‍ത്താവുമായ ഇന്ദ്രജിത്തിനേയും മക്കളായ പ്രാര്‍ഥനയേയും നക്ഷത്രയേയും ചിത്രങ്ങളില്‍ കാണാം. ഇന്ദ്രജിത്തിന്റെ അമ്മ മല്ലികാ സുകുമാരനും ഓണാഘോഷത്തിനായി ഇവിടെയെത്തിയിരുന്നു. ഒപ്പം കൂട്ടുകാരുടെ കൂടെയെടുത്ത ഗ്രൂപ്പ് ഫോട്ടോകളുമുണ്ട്. 

ആദ്യ ചിത്രത്തില്‍ സിംപിള്‍ സെറ്റ് സാരിയാണ് പൂര്‍ണിമ ധരിച്ചിരിക്കുന്നത്. പല നിറത്തിലുള്ള പൂക്കള്‍ പ്രിന്റ് ചെയ്ത സാരിയാണ് ചില ചിത്രങ്ങളില്‍ കാണുന്നത്. ഇതിനൊപ്പം ചുവപ്പ് നിറത്തിലുള്ള സ്ലീവ്‌ലെസ് ബ്ലൗസും ധരിച്ചിട്ടുണ്ട്. ചുവപ്പ് പ്രിന്റുള്ള ഓഫ് വൈറ്റ് ഷര്‍ട്ടും മുണ്ടുമാണ് ഇന്ദ്രജിത്തിന്റെ വേഷം.