ലോകത്തിലെ ഏറ്റവും സുന്ദരമായ കഷണ്ടിയുള്ളയാള്‍ ദി സെക്‌സിയസ്റ്റ് ബാള്‍ഡ്മാന്‍ തുടര്‍ച്ചയായ രണ്ടാംതവണയും വില്യം രാജ കുമാരന്‍ തന്നെ പട്ടികയില്‍ ഒന്നാമന്‍. ഹോളിവുഡ് താരങ്ങളെ പിന്നിലാക്കിയാണ് വെയില്‍സിന്റെ 42 കാരനായ രാജകുമാരന്റെ നേട്ടം. 10 ല്‍ 9.9 പോയിന്റ് നേടി ഒന്നാമതെത്തി. 

To advertise here,

റീബൂട്ട് ഏജന്‍സിയാണ് കഷണ്ടിക്കാരനെ കണ്ടെത്താനുള്ള പഠനത്തിനുപിന്നില്‍. ഡിജിറ്റല്‍ സര്‍വേ വഴിയായിരുന്നു വിവരശേഖരണം. 2021 ലായിരുന്നു ആദ്യമായി പരിപാടിയാരംഭിച്ചത്. ആദ്യവര്‍ഷവും 2023ലും വില്യം തന്നെ ഒന്നാമനായി.

ഹോളിവുഡ് താരം ഡ്വെയിന്‍ ജോണ്‍സണ്‍, യു.എസ്. ബാസ്‌കറ്റ്‌ബോള്‍ താരം ഷക്കീല്‍ ഒ നില്‍ എന്നിവരാണ് ഇക്കുറി രണ്ടും മൂന്നും സ്ഥാനത്ത്. ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍പ്പേര്‍ ഓണ്‍ലൈനായി തിരഞ്ഞ വ്യക്തികൂടിയാണ് വില്യം.

കഷണ്ടിക്കാര്‍ ലോകത്തിലെ ലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം കവര്‍ന്നിട്ടുണ്ടെന്ന് സര്‍വേയ്ക്ക് നേതൃത്വം കൊടുത്ത റീബൂട്ട് ഏജന്‍സിയിലെ സ്റ്റാന്‍ലി ടുക്കി ചൂണ്ടിക്കാട്ടി. കാതറിന്‍ രാജ്ഞിയുടെ ഭര്‍ത്താവും മൂന്ന് കുട്ടികളുടെ പിതാവുമായ 51 വയസ്സുകാരന്‍ വില്യം രാജകുമാരന്‍ ഇപ്പോഴും ഗൂഗിളിലെ പ്രധാന ചര്‍ച്ചാ കേന്ദ്രമാണെന്ന് റീബൂട്ട് ഏജന്‍സി കണ്ടെത്തി. 

വില്യമിനെ തേടിയും വര്‍ഷത്തില്‍ 16800 സെര്‍ച്ചുകളാണ് ഗൂഗിളിന് വരുന്നതെന്ന് റീബൂട്ട് ചൂണ്ടിക്കാട്ടുന്നു. ഇത് അദ്ദേഹത്തിനുള്ള ആരാധനയുടെ തെളിവാണെന്നും ഇവര്‍ പറഞ്ഞു. പ്രിൻസ് വില്ല്യം എന്ന വാക്കിനായിരുന്നു ആവശ്യക്കാർ എറെ. ഷർട്ട്ലെസ്, നേക്കഡ് തുടങ്ങിയ പദങ്ങളായിരുന്നു തുടർന്ന് സെർച്ചിലുണ്ടായിരുന്നത്.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍, വില്യം തന്റെ താടിയിലെ പുതിയ മോഡല്‍ അവതരിപ്പിച്ച്  വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ദക്ഷിണാഫ്രിക്കന്‍ യാത്രയ്ക്കിടെയായിരുന്നു സംഭവം. എന്നാല്‍, തന്റെ താടി തന്റെ മകള്‍ ഷാര്‍ലറ്റിനെ കരയിപ്പിച്ചതായി അദ്ദേഹം വെളിപ്പെടുത്തി. അതോടെ ഷേവ് ചെയ്യാന്‍ പ്രേരിപ്പിച്ചുവെന്നും വില്യം പറഞ്ഞിരുന്നു.