ചുരുങ്ങിയ കാലം കൊണ്ട് ബിടൗണിൽ ആരാധകരെ സൃഷ്ടിച്ച താരമാണ് ആലിയ ഭട്ട്. സംവിധായകൻ മഹേഷ് ഭട്ടിന്റെയും നടി സോണി റസ്ദാന്റെയും പുത്രി എന്നതിലപ്പുറം സ്വന്തമായൊരു മേൽവിലാസവും താരത്തിനുണ്ട്. ഇപ്പോഴിതാ ആലിയയെപ്പോലെ സമൂഹമാധ്യമത്തിൽ നിറയുകയാണ് മറ്റൊരു പെൺകുട്ടി. ആലിയയോട് സാദൃശ്യമുള്ള സെലെസ്റ്റി എന്ന അസമിസ് പെൺകുട്ടിയാണ് കക്ഷി.
ആലിയയുടെ ചിരിയും കണ്ണും മുഖവുമെല്ലാം അതുപോലെ പകർത്തിവച്ച രൂപമെന്നാണ് സെലസ്റ്റി എന്ന സെഷിനെ കണ്ട പലരും പറയുന്നത്. ആലിയയുടെ അപര എന്ന പേരിൽ അറിയപ്പെടുന്ന സെഷിന് സമൂഹമാധ്യമത്തിൽ ആരാധകരും അറെയാണ്. മുപ്പത്തിയാറായിരത്തോളം ഫോളോവേഴ്സാണ് കക്ഷിക്ക് ഇൻസ്റ്റഗ്രാമിലുള്ളത്.
അസമിന്റെ ആലിയ ഭട്ട് എന്നും പാവങ്ങളുടെ ആലിയ ഭട്ട് എന്നുമൊക്കെയാണ് സെഷിന്റെ ചിത്രങ്ങൾക്ക് കീഴെയുള്ള കമന്റുകളിലേറെയും.
Content Highlights: Alia Bhatt's lookalike, viral photos, alia bhatt doppelganger, bollywood news, alia bhatt movies
Published: 02 Nov 2021, 02:18 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented