
സംഗീതത്തിന്റെ മാത്രമല്ല, ഫാഷന്റെ കൂടി സംഗമത്തിനാണ് ഗ്രാമി പുരസ്‌കാര വേദി സാക്ഷിയായത്. പോപ് താരങ്ങളായ ടെയ്‌ലര്‍ സ്വിഫ്റ്റ്, മൈലി
സൈറസ്, മൈക്കല്‍ ജാക്ക്‌സന്റെ മകളും അമേരിക്കന്‍ മോഡലും ഗായികയുമായ പാരിസ് ജാക്ക്‌സണ്‍ എന്നിവര്‍ വ്യത്യസ്തമായ പരീക്ഷണത്തിലൂടെ ഫാഷന്‍ ലോകത്തെ അമ്പരപ്പിച്ചു. ബോള്‍ഡ് ഫാഷന്‍ സ്റ്റേറ്റ്‌മെന്റിലൂടെ പല സെലിബ്രിറ്റികളും കൈയടി നേടി.
ഇതില്‍ മൈലി സൈറസിന്റെ ഔട്ട്ഫിറ്റായിരുന്നു ഏവരേയും അമ്പരപ്പിച്ചത്. ഗോള്‍ഡന്‍ നിറത്തിലുള്ള 14,000 സേഫ്റ്റി പിന്നുകള്‍ ഉപയോഗിച്ചുണ്ടാക്കിയ ഗൗണ്‍ ധരിച്ചാണ് മൈലി സൈറസ് റെഡ് കാര്‍പറ്റിലെത്തിയത്. ഇതുണ്ടാക്കാനായി 675 മണിക്കൂറെടുത്തു.
ഈ നേക്കഡ് ഗൗണിനൊപ്പം ഹൈ ഹീലുള്ള ഗോള്‍ഡന്‍ ഷൂവും നൂഡ് മേക്കപ്പും താരം തെരഞ്ഞെടുത്തു. ജോണ്‍ ഗലിയാനോയുടെ ഫാള്‍ വിന്റര്‍-1996 ലുക്കില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ഈ ഗൗണ്‍ തയ്യാറാക്കിയതെന്നും ഫ്രഞ്ച് ആഡംബര ഫാഷന്‍ ഹൗസായ മെയ്‌സോണ്‍ മാജിയെല വ്യക്തമാക്കുന്നു.
ശരീരത്തിലെ ടാറ്റൂകള്‍ മുഴുവന്‍ മറച്ചുവെച്ചാണ് 25-കാരിയായ പാരിസ് ജാക്ക്‌സണ്‍ ഗ്രാമി റെഡ് കാര്‍പറ്റിലെത്തിയത്. കഴുത്തിലും കൈയിലുമെല്ലാമായി 80 ടാറ്റൂകളാണ് പാരിസിന്റെ ശരീത്തിലുള്ളത്. രണ്ട് മണിക്കൂര്‍ സമയമെടുത്താണ് മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഈ ടാറ്റൂകളെല്ലാം മറച്ചത്. ഐവറി നിറം ഉപയോഗിച്ച് പാരിസിന്റെ ത്വക്ക് പെയ്ന്റ് ചെയ്യുകയും സ്‌പ്രേ ചെയ്യുകയുമായിരുന്നു. ഇതിന്റെ വീഡിയോ പാരിസ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.
കറുപ്പ് നിറത്തിലുള്ള കട്ട് ഔട്ട് ഗൗണായിരുന്നു പാരിസിന്റെ ഔട്ട്ഫിറ്റ്. ഈ ഓഫ് ഷോള്‍ഡര്‍ ഗൗണിന് ഹൈ തൈ സ്ലിറ്റുമുണ്ട്. ഫ്രഞ്ച് ഫാഷന്‍ ഹൗസായ സെലിനാണ് ഈ ഗൗണ്‍ ഡിസൈന്‍ ചെയ്തത്. ഇതിനൊപ്പം കറുപ്പ് സ്ട്രാപ്പി ഹീല്‍സും ബ്ലാക്ക് ആന്റ് ഗോള്‍ഡ് ചെയ്ന്‍ ബ്രെയ്‌സ്ലെറ്റും ഹൂപ് ഇയര്‍ റിങ്‌സും ധരിച്ചു. ലൂസ് വേവ്‌സ് ഹെയര്‍സ്‌റ്റൈലാണ് പരീക്ഷിച്ചത്. പീച്ചി ഗ്ലോസി ലിപ്‌സും ബ്ലാക്ക് ഐലൈനറും താരത്തെ കൂടുതല്‍ സുന്ദരിയാക്കി.
ഫ്രഞ്ച് ഫാഷന്‍ ഹൗസായ മെയ്‌സണ്‍ സ്‌കെപറാലിയുടെ വെള്ള നിറത്തിലുള്ള കോര്‍സെറ്റ് ഗൗണ്‍ ധരിച്ചാണ് ടെയ്‌ലര്‍ സ്വിഫ്റ്റ് ഗ്രാമി വേദിയിലെത്തിയത്. ഹൈ സ്ലിറ്റുള്ള ഈ ഗൗണിന് ചതുരാകൃതിയിലുള്ള നെക്ക് ലൈനാണ് നല്‍കിയിരിക്കുന്നത്. ഇതിനൊപ്പം കറുപ്പ് വെല്‍വെറ്റ് ഒപേര ഗ്ലൗവ്‌സും മാച്ച് ചെയ്തു.

എന്നാല്‍ ഈ ഗൗണിനേക്കാളേറെ താരം ധരിച്ച ഒരു ചോക്കറാണ് ഫാഷന്‍ ലോകത്ത് ചര്‍ച്ചയായത്. ജ്വല്ലറി ഡിസൈനറായ ലോറെയ്ന്‍ സ്‌ക്വാര്‍ട്ട്‌സ് ഡിസൈന്‍ ചെയ്ത ഒരു വാച്ച് ചോക്കറാണ് താരം കഴുത്തില്‍ ധരിച്ചത്. കറുപ്പ് നിറത്തിലുള്ള കല്ലുകള്‍ കൊണ്ടുണ്ടാക്കിയ സ്ട്രാപ്പും വെള്ള ഡയലുമുള്ള ഈ വാച്ച് ചോക്കര്‍ അതിമനോഹരമായിരുന്നു. ഇതിനൊപ്പം ലെയേര്‍ഡ് ചെയ്‌നും കറുപ്പ് ഹൈ ഹീല്‍സും പെയര്‍ ചെയ്തു. അഴിച്ചിട്ട മുടിയും കടുംചുവപ്പ് ലിപ്സ്റ്റിക്കും താരത്തെ കൂടുതല്‍ സുന്ദരിയാക്കി.
Content Highlights: grammy awards 2024 red carpet look of miley cyrus and paris jackson
Published: 07 Feb 2024, 05:41 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented