Last Updated: 17 January 2020, 04:21 PM IST
ജീന്‍സില്‍ അല്ലറചില്ലറ മിനുക്കുപണികള്‍ നടത്തിയാലോ

എത്ര പഴകിയാലും നിറം മങ്ങിയാലും ജീന്‍സ് കളയാന്‍ പുത് തലമുറയ്ക്ക് മടിയാണ്. അതുമൊരു സ്റ്റൈലാക്കി ഇടും അവര്‍. എന്നാല്‍ കുറച്ച് അല്ലറ ചില്ലറ മിനുക്ക് പണികള്‍ കൂടിയായാലോ.
To advertise here,
- ഡിസ്ട്രസ്ഡ് ജീന്‍സില്‍ ലേസ് വര്‍ക്ക് അറ്റാച്ച് ചെയ്യാം. അതല്ലെങ്കില്‍ ജീന്‍സിന്‍രെ മുട്ട് മുതല്‍ താഴെ വരെ മുന്‍ഭാഗം മുറിച്ച് കളയുക. എന്നിട്ട് ലേസ് തുന്നിച്ചേര്‍ക്കാം.
- പഴയ കുട്ടി ജീന്‍സിനെ ആദ്യം ഡിസ്ട്രസ്ഡ് ജീന്‍സാക്കുക. എന്നിട്ട് അരഭാഗത്ത് ഒരു ബോ അറ്റാച്ച് ചെയ്യൂ. കുട്ടികള്‍ക്കുള്ള ട്രെന്‍ഡി ജീന്‍സായി.
- ഡെനിം കുര്‍ത്തയുടെ കൈകള്‍ മുറിച്ച് കളയാം. പകരം വേറെ ഡെനീം പീസുകള്‍ തുന്നിപ്പിടിപ്പിക്കണം. ഇത് ക്രോപ്പ് ടോപ്പ് പോലെ കട്ട് ചെയ്യാം. മുന്നില്‍ മിറര്‍ വര്‍ക്കും കഴുത്തില്‍ എംബ്രോയ്ഡറിയും. പ്രിന്റഡ് സാരിക്കൊപ്പം സൂപ്പര്‍.
- ജീന്‍സിന്റെ താഴെ ഭാഗം കോണ്‍ ആകൃതിയില്‍ മുറിച്ച് അവിടെ സിബ്ബ് പിടിപ്പിക്കൂ. സ്റ്റൈലിഷാവും.
- ഒരു ബക്കറ്റില്‍ ബ്ലീച്ച് കലക്കിയ ശേഷം ജീന്‍സിന്റെ താഴെ ഭാഗം മാത്രം അതില്‍ മുക്കി വയ്ക്കാം. കുറച്ച് കഴിയുമ്പോള്‍ ആ ഭാഗത്തെ നിറം മങ്ങിയിട്ടുണ്ടാവും. ഇവിടെ കറുപ്പ് മാര്‍ക്കര്‍ ഉപയോഗിച്ച് ഇഷ്ടമുള്ള ചിത്രങ്ങള്‍ വരയ്ക്കാം.
- പഴയ ഡെനീം ജാക്കറ്റിന്റെ കൈകള്‍ മുഴുവനായി മുറിച്ച് മാറ്റുക. ഉള്ളില്‍ പ്രിന്റുള്ളതോ ചെക്കോ ആയ ഫുള്‍ സ്ലീവ്‌ഷര്‍ട്ട് തുന്നിപ്പിടുപ്പിക്കാം.
- നീ ലെങ്ത് സ്‌കേര്‍ട്ടില്‍ ബട്ടണുകളോ ലേസോ പിടിപ്പിച്ചാല്‍ ലുക്ക് തന്നെ മാറും.
- ഡെനിം ഡംഗ്രിയില്‍ കലംകാരി പ്രിന്റോ അല്ലെങ്കില്‍ മറ്റേതെങ്കിലും മെറ്റീരിയലോ തുന്നിച്ചേര്‍ക്കാം
- ഡെനിംകുര്‍ത്തയുടെ മുകള്‍ഭാഗം വെട്ടിമാറ്റിയിട്ട് അവിടെ ചെറിയ എംബ്രോയിഡറിയുള്ള നെറ്റ് പിടിപ്പിക്കാം
കൂടുതല്‍ ഫാഷന്‍ വിശേഷങ്ങളറിയാന്‍ ഗൃഹലക്ഷ്മി വാങ്ങാം
Content Highlights: Denim makeover tips
Published: 17 Jan 2020, 04:21 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
Related Articles
More from this section
To advertise here,
To advertise here,


Most Commented