വടകര: രാഷ്ട്രീയ, സാംസ്കാരിക വിദ്യാഭ്യാസ രംഗത്ത് നേതൃനിരയിൽ പ്രവർത്തിച്ച ശ്രീധരൻ മേപ്പയിലിനെ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി വടകര ബ്ലോക്ക് കമ്മിറ്റി അനുസ്മരിച്ചു. കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി യു. ബാബു ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. പി. സോമശേഖരൻ അധ്യക്ഷത വഹിച്ചു. ടി. മോഹൻദാസ് അനുസ്മരണ പ്രഭാഷണം നടത്തി. തയ്യുള്ളതിൽ രാജൻ, പി. സത്യനാഥൻ, പി. രാധാകൃഷ്ണൻ, വി.പി. സുരേന്ദ്രൻ, കെ.കെ. ജയപ്രകാശ്, ടി. രാധാകൃഷ്ണൻ, കൊയിലോത്ത് രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.

To advertise here,