താമരശ്ശേരി: കേരള സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ കൊടുവള്ളി നിയോജകമണ്ഡലം വാർഷിക സമ്മേളനം പി.കെ. ഫിറോസ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. അഞ്ച് ലക്ഷത്തോളം വരുന്ന പെൻഷൻകാർക്ക് ലഭിക്കേണ്ടതായ പെൻഷൻ പരിഷ്‌കരണവും, ക്ഷാമാശ്വാസ കുടിശ്ശികയും ഉടനടി നടപ്പാക്കാനും, മെഡിസെപ്പ് പരിഷ്‌കരിക്കാനും സർക്കാരിൽ സമ്മർദം ചെലുത്തുമെന്നും എം.എൽ.എ. പറഞ്ഞു. പി.സി. ഹബീബ് തമ്പി അധ്യക്ഷനായി.

To advertise here,

പ്രതിനിധി സമ്മേളനം ജില്ലാ പ്രസിഡന്റ് അബ്ദുൾ റഹ്മാൻ ഉദ്ഘാടനം ചെയ്തു. വി.ടി. അബ്ദുറഹിമാൻ അധ്യക്ഷനായി. വനിതാ സമ്മേളനം കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബിക മംഗലത്ത് ഉദ്ഘാടനം ചെയ്തു. കെ.എം. കോമളവല്ലി അധ്യക്ഷയായി. തുടർന്ന് സ്‌കോപ്പിന്റെ നേതൃത്വത്തിൽ കലാപരിപാടികളും അരങ്ങേറി. എ. അരവിന്ദൻ, എം.എം. വിജയകുമാർ, സി.ടി. ഭരതൻ, പി.കെ. സുലൈമാൻ, സി. മാധവൻ, യു. അബ്ദുൽ ബഷീർ, കെ.പി. അശോകൻ, കെ. കരുണാകരൻ, ഗിരീഷ് കുമാർ, പി. ശശീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് പാലയാട് ശ്രീധരൻ വരണാധികാരിയായിരുന്നു.

ഭാരവാഹികൾ: കെ.പി. അശോകൻ (പ്രസി), കെ. കരുണാകരൻ (സെക്ര), അബ്രഹാം വർഗീസ് (ഖജാ).