കാഞ്ഞിരപ്പള്ളി : ശബരിമല തീർഥാടനപാതയായ കാഞ്ഞിരപ്പള്ളി -എരുമേലി റോഡിലെ 26-ാം മൈൽ പാലത്തിലെ കൈവരി തകർന്നു. പാലത്തിനടയിൽ മാലിന്യം കെട്ടിക്കിടന്ന് തോടിന്റെ ഒഴുക്കും തടസ്സപ്പെട്ടു.
പാറത്തോട്-കാഞ്ഞിരപ്പള്ളി പഞ്ചായത്തുകളുടെ അതിർത്തിയിലുള്ള പാലത്തിന്റെ പാറത്തോട് പഞ്ചായത്ത് ഭാഗത്താണ് മാലിന്യം കൂടിക്കിടക്കുന്നത്. പാലത്തിന്റെ തൂണുകളിൽ മരത്തടികളടക്കമുള്ള മാലിന്യം അടിഞ്ഞ് സ്വാഭാവിക ഒഴുക്കും തടസ്സപ്പെട്ടു. പ്ലാസ്റ്റിക്, പാഴ്വസ്തുകൾ, മരക്കമ്പുകൾ എന്നിവയാണ് ഇവിടെ അടിഞ്ഞത്. ഇവ തടസം നീക്കി ഒഴുക്കി വിട്ടാൽ പൂതക്കുഴി തടയണയിലേക്കാണ് ഒഴുകിയെത്തുന്നത്. നൂറ് കണക്കിന് കുടുംബങ്ങൾക്ക് കുടിവെള്ളമെത്തിക്കുന്ന വട്ടകപ്പാറ കുടിവെള്ള പദ്ധതിയുടെ കിണറും ഇവിടെയാണ്. വേനൽകടുക്കുന്നതോടെ പ്രദേശത്തുള്ള കുളിക്കുന്നതിനും അലക്കുന്നതിനും തടയണയെയാണ് ആശ്രയിക്കുന്നത്. അതിനാൽ തോട്ടിൽ അടിഞ്ഞ് മാലിന്യം നീക്കം ചെയ്യേണ്ടത് അത്യാവശ്യമാണ്.
കൈവരി പുനഃസ്ഥാപിക്കണം
തീർഥാടനകാലമെത്തിയതോടെ റോഡിൽ വാഹനത്തിരക്ക് കൂടുതലാണ്. ഇടുങ്ങിയ പാലത്തിൽ വലിയ വാഹനങ്ങൾ ഇരുവശത്തുകൂടി പോകുമ്പോൾ കാൽനടയും അപകടമാകും. കാൽനടക്കാർ പോകുന്നയിടത്താണ് കൈവരിയുടെ കമ്പി ഒടിഞ്ഞുകിടക്കുന്നത്. ആശുപത്രിയിലേക്കും ബസ് സ്റ്റോപ്പിലേക്കുമടക്കം യാത്രക്കാർ കാൽനടയായി പോകുന്നഭാഗം കൂടിയാണിത്. തീർഥാടനത്തിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി പാലത്തിന്റെ ഇരുവശങ്ങളിലെയും കാടുകൾ വെട്ടിത്തെളിച്ചിരുന്നു.
2017-ൽ പാലത്തിന്റെ തൂണുകൾക്ക് ബലക്ഷയമുണ്ടായതോടെയാണ് പുതിയത് നിർമിക്കാൻ പദ്ധതിയിട്ടത്. തുടർന്ന് പാലത്തിനായി പദ്ധതി തയ്യാറാക്കി. സാങ്കേതിക അനുമതിക്ക് കഴിഞ്ഞ ഏപ്രിലിന് മുൻപ് സമർപ്പിച്ചിരുന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 2.90 കോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചത്. എന്നാൽ, ഇതുവരെ പാലത്തിന്റെ നിർമാണഘട്ടത്തിലേക്ക് എത്തിയില്ല.
Published: 20 Nov 2026, 01:58 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented