ശാസ്താംകോട്ട : ഐവർകാല കരുവാമല എച്ച്.എസിൽ സ്‌കൂൾതല തൂഫാൻ ലഹരിവിരുദ്ധസമിതിയുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ബോധവത്കരണം സംഘടിപ്പിച്ചു. കീച്ചപ്പള്ളി ജങ്ഷനിലും പുത്തനമ്പലത്തും കുട്ടികൾ നൃത്തശില്പം അവതരിപ്പിച്ചു. കുന്നത്തൂർ പഞ്ചായത്ത് അംഗം രമണിയമ്മ ഉദ്ഘാടനം ചെയ്തു.
കുന്നത്തൂർ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ അനിൽകുമാർ, ശാസ്താംകോട്ട എസ്.ഐ. സന്തോഷ്‌കുമാർ എന്നിവർ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് നയിച്ചു. ശാസ്താംകോട്ട ഫയർ ഫോഴ്‌സ് ഓഫീസർ പ്രജോഷ് ലഹരിവിരുദ്ധസന്ദേശം നൽകി. പി.ടി.എ. പ്രസിഡന്റ് പി. അനിൽകുമാർ, മാനേജ്‌മെന്റ് പ്രതിനിധി പി. നുറുദീൻകുട്ടി, എസ്. സന്തോഷ്‌കുമാർ, ബുജി, ലിൻസി, ഷിബു, പ്രധാനാധ്യാപകൻ എം.എം. ജയരാജ്, ബി.ആർ. ആനന്ദ തുടങ്ങിയവർ നേതൃത്വം നൽകി.
Published: 05 Oct 2026, 01:24 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented