നാളികേരത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളിൽ അവബോധം വളർത്തുന്നതിനായി എല്ലാവർഷവും സെപ്റ്റംബർ രണ്ടിന് ലോക നാളികേരദിനമായി ആചരിക്കുന്നു.
'നാളികേരത്തിന്റെ നാട്' എന്നപേരിലറിയപ്പെടുന്ന കേരളത്തിന് ഈ ദിനം വളരെ വിശേഷപ്പെട്ടതാണ്. മലയാളിക്ക് നാളികേരം കേവലമൊരു കാർഷികോത്പന്നം മാത്രമല്ല, അതിജീവനത്തിന്റെയും സംസ്കാരത്തിന്റെയും ഭാഗമാണ്. നമ്മുടെ പരമ്പരാഗത ഭക്ഷണരീതിയിലും ആയുർവേദത്തിലും വിവിധ ആചാരാനുഷ്ഠാനങ്ങളിലും തേങ്ങയ്ക്കും വെളിച്ചെണ്ണയ്ക്കും പ്രധാന സ്ഥാനമുണ്ട്. വേരുമുതൽ ഓലവരെ തെങ്ങിന്റെ എല്ലാ ഭാഗങ്ങളും ഉപകാരപ്രദമായതുകൊണ്ടാണ് ഇതിനെ 'കല്പവൃക്ഷം' എന്നുവിളിക്കുന്നത്.
തെങ്ങുകൃഷി നേരിടുന്ന രോഗബാധകൾ, വിളവെടുപ്പിലെ ആൾക്ഷാമം, വിപണിയിലെ വിലത്തകർച്ച എന്നിവ പരിഹരിച്ച് നാളികേരകർഷകരെ പിന്തുണയ്ക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. നാളികേരോത്പന്നങ്ങളുടെ ഉത്പാദനവും വിപണനവും കൂടുതൽ ശക്തിപ്പെടുത്തി പ്രാദേശികസാമ്പത്തികരംഗം മെച്ചപ്പെടുത്താൻ ഈ ദിനാചരണം നമ്മെ ഓർമ്മിപ്പിക്കുന്നു.
2009 മുതലാണ് ഏഷ്യൻ ആൻഡ് പസഫിക് കോക്കനട്ട് കമ്യൂണിറ്റിയുടെ (APCC) നേതൃത്വത്തിൽ ഈ ദിനാചരണം ആരംഭിച്ചത്. എപിസിസി സ്ഥാപിക്കപ്പെട്ട ദിനമെന്ന നിലയിലാണ് സെപ്റ്റംബർ രണ്ട് നാളികേരദിനമായി തിരഞ്ഞെടുത്തത്.
പ്രധാന ലക്ഷ്യങ്ങൾ
- തെങ്ങുകൃഷിചെയ്യുന്ന കർഷകർക്ക് അർഹമായ വില ഉറപ്പാക്കാനും കൃഷിരീതികൾ ആധുനികീകരിക്കാനും അവബോധം നൽകുക
- വെളിച്ചെണ്ണയ്ക്കും തേങ്ങയ്ക്കും പുറമേ കരിക്ക്, ചിരട്ടകൊണ്ടുള്ള ഉത്പന്നങ്ങൾ, ചകിരിയുത്പന്നങ്ങൾ, തെങ്ങിൻതടി എന്നിവയുടെ ആഗോളവിപണിസാധ്യതകൾ ഉയർത്തിക്കാട്ടുക
- മണ്ണൊലിപ്പ് തടയുന്നതിനും തീരദേശപരിസ്ഥിതി സംരക്ഷിക്കുന്നതിനും തെങ്ങുകൾ വഹിക്കുന്ന പങ്കിന്റെ പ്രാധാന്യം മനസ്സിലാക്കിക്കുക.
Content Highlights: World Coconut Day is observed globally on September 2 to raise awareness about coconut importance.
Published: 02 Sept 2026, 12:04 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented