പക്ഷികൾ അതിന്റെ തൂവലുകൾ കോതിയൊതുക്കുന്നത് കൂട്ടുകാർ കണ്ടിട്ടില്ലേ? സംഗതി വെറും നേരമ്പോക്കൊന്നും അല്ല. തൂവലുകൾ വൃത്തിയാവാനും അവ നനവു പിടിക്കാതെ ഇരിക്കാനുമാണ് പക്ഷികൾ പ്രധാനമായും തൂവലുകൾ കോതുന്നത്.

To advertise here,

തൂവലുകൾ വളർന്നുതുടങ്ങുമ്പോൾ തന്നെ പക്ഷിക്കുഞ്ഞുങ്ങൾ ഈ കോതൽ പരിപാടി തുടങ്ങും. മുതിർന്നു കഴിഞ്ഞാലും അവരീശീലം തുടരും. പോരാത്തതിന് ശരീരത്തിന്റെ പിന്നറ്റത്ത് വാലിന്റെ മുകളിലായുള്ള എണ്ണ ഗ്രന്ഥിയിൽ നിന്ന് എണ്ണ കൊത്തിയെടുത്ത് തൂവലുകളിൽ പുരട്ടുകയും ചെയ്യും. തൂവലുകളിൽ വെള്ളം പിടിക്കാതിരിക്കാനും അവ മിനുസമുള്ളതായി സൂക്ഷിക്കാനും ഈ എണ്ണമയം സഹായിക്കും. കൊക്ക് എത്താത്ത സ്ഥലത്ത് ഇണയുടെ സഹായത്തോടെയാണ് പക്ഷികൾ എണ്ണ തേയ്ക്കുന്നത്.