പാലമരത്തിൻ ചില്ലകളിൽ
പൂവിരിയുന്നൊരു നേരത്ത്
കൂ, കൂ പാടും പൂങ്കുയിലേ!
നിന്നുടെ ഗാനം അതിമധുരം!
കുഞ്ഞേ! നിന്നുടെ കണ്ണുകളിൽ
പൂ വിരിയുന്നതു കാൺമൂ ഞാൻ!
ആ പൂവേക്കാൾ സുന്ദരമായ്
മറ്റൊരു പൂ ഞാൻ കണ്ടില്ല!
കുഞ്ഞേ! നിന്നുടെ കൊഞ്ചലുകൾ
കേട്ടെൻ മനസു തുടിക്കുന്നൂ!
ആ കൊഞ്ചലിലും മെച്ചത്തിൽ
മറ്റൊരു മൊഴി ഞാൻ കേട്ടില്ല!
കുഞ്ഞും, കുയിലും, മാമരവും
പ്രകൃതീശ്വരിയുടെ ഓമനകൾ

To advertise here,