പീലിക്കാവിലെ പൂരത്തിന്റെ അന്നാണ് പുള്ളിക്കുടയും കറുത്ത കുടയും തമ്മിൽ കാണുന്നത്. അവർ പൂരപ്പറമ്പിലൂടെ കാഴ്ചകൾ കണ്ടു നടന്നു. അപ്പോൾ ആ വഴി കുറച്ചു കുട്ടികൾ ബലൂണുകളുമായി എത്തി.

To advertise here,

അതുകണ്ട് പുള്ളിക്കുട പറഞ്ഞു: ''ഹായ്, ഭംഗിയുള്ള ബലൂണുകൾ. നമുക്ക് അത് തട്ടിയെടുത്താലോ?'' പക്ഷേ, കറുത്ത കുട സമ്മതിച്ചില്ല. പുള്ളിക്കുട ഒന്നും മിണ്ടിയില്ല. പകരം അവൻ കറുത്ത കുടയോട് പറഞ്ഞു: ''നീ ഇവിടിരിക്ക,് ഞാൻ പോയി കപ്പലണ്ടി വാങ്ങി വരാം!'' കറുത്ത കുട സമ്മതിച്ചു.

പക്ഷേ, പുള്ളിക്കുട കള്ളം പറഞ്ഞതായിരുന്നു. അവൻ പമ്മിപമ്മി കുട്ടികളുടെ അടുത്തെത്തി. പെട്ടെന്ന് കതിനകൾ പൊട്ടി. വെടിക്കെട്ടിലെ തീപ്പൊരി പുള്ളിക്കുടയുടെ ദേഹത്തു വന്നു വീണു. അവന് നന്നായി വേദനിച്ചു. പൊള്ളലേറ്റ പുള്ളിക്കുട കറുത്ത കുടയുടെ അടുത്തേക്കോടി. എന്നിട്ട് പറഞ്ഞു: ''ഞാൻ കുട്ടികളുടെ കൈയിൽ നിന്നും ബലൂൺ തട്ടിപ്പറിക്കാൻ പോയതാണ്. പക്ഷേ, തെറ്റു ചെയ്യാൻ പോയതിന്റെ ശിക്ഷ എനിക്കു കിട്ടി. തീപ്പൊരി വീണ് പൊള്ളി. ഇനി ഞാൻ ഇങ്ങനെയൊന്നും ചെയ്യില്ല!'' അതുകേട്ട് കറുത്ത കുട അവനെ ചേർത്തുപിടിച്ചു.