പണ്ടുപണ്ടൊരു കാട്ടിൽ ഒരു പേടിത്തൊണ്ടൻ സിംഹമുണ്ടായിരുന്നു. കിട്ടപ്പൻ എന്നായിരുന്നു അവന്റെ പേര്.

To advertise here,

ഒരുദിവസം അവൻ മരച്ചുവട്ടിൽ കിടന്നുറങ്ങുകയായിരുന്നു. അപ്പോഴാണ് മരത്തിൽ നിന്നൊരു പഴം താഴെ വീണത്. ഉറക്കത്തിൽ നിന്ന് ഞെട്ടിയുണർന്ന സിംഹം പേടിച്ച് ഗർർ...എന്ന് ഒറ്റക്കരച്ചിൽ. ചുറ്റും അപകടമൊന്നുമില്ലെന്ന് കണ്ട കിട്ടപ്പൻ വീണ്ടും ഉറങ്ങാൻ തുടങ്ങി.

അപ്പോഴതാ കിട്ടപ്പനെ കാണാൻ കുറേ മൃഗങ്ങൾ വരുന്നു! എല്ലാവരും കിട്ടപ്പന് നന്ദി പറയാൻ വന്നതായിരുന്നു. തോക്കുമായി കാട്ടിലെത്തി പമ്മി നിന്ന വേട്ടക്കാരൻ, സിംഹത്തിന്റെ അലർച്ച കേട്ട് പേടിച്ചോടിപ്പോയത്രേ.

മൃഗങ്ങൾ പറഞ്ഞതുകേട്ട കിട്ടപ്പൻ അന്തംവിട്ടുപോയി. ഹമ്പട, അപ്പോൾ താൻ അത്ര നിസ്സാരനല്ല എന്ന് കിട്ടപ്പന് തോന്നി, പിന്നീട് അവൻ പേടിമാറ്റി മിടുക്കനായി ജീവിച്ചു.