മംഗളൂരു: വയനാട്ടിൽ മാലമോഷണത്തിൽ അറസ്റ്റിലായി റിമാൻഡിൽ കഴിഞ്ഞ മൂന്നു സ്ത്രീകൾ ഉഡുപ്പി കുന്ദാപുരയിലും മോഷണം നടത്തിയതായി തെളിഞ്ഞു. തമിഴ്നാട് സേലം അമ്മപ്പേട്ട് സ്വദേശികളായ വള്ളിയമ്മാൾ (ബിന്ദു 47), ദേവി (തിലോത്തമ 53), മധുര മുത്തുപട്ടി പൊന്നി (39) എന്നിവരെയാണ് കുന്ദാപുര പോലീസ് കേരള പോലീസിൽ നിന്ന് കസ്റ്റഡിയിൽ വാങ്ങി കുന്ദാപുരയിലെത്തിച്ച് അറസ്റ്റ് ചെയ്തത്. സെപ്റ്റംബർ 14-ന് കുന്ദാപുര കുംഭാഷി വിനായക ക്ഷേത്രത്തിലെ വിനായക ചതുർഥി ആഘോഷത്തിനു വന്ന ബൈന്തൂർ സ്വദേശി മുത്തുവിന്റെ രണ്ട് ലക്ഷത്തോളം വിലവരുന്ന 15.340 ഗ്രാം സ്വർണമാല മോഷ്ടിച്ച കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. വയനാട്ടിൽ വൻതോതിൽ മലമോഷണം നടത്തിയ 10 അംഗ സംഘത്തെ അറസ്റ്റ് ചെയ്തിരുന്നു. ആ സംഘത്തിലെ കണ്ണികളാണ് ഇവർ. കഴിഞ്ഞ സെപ്റ്റംബർ 15-നാണ് മാലമോഷണം അന്വേഷിക്കുന്നു വയനാട്ടിലെ പ്രത്യേക പോലീസ് സ്‌ക്വാഡ് മൂവരെയും ഉഡുപ്പി മൽപേ ബീച്ചിൽ വെച്ച് പുടികൂടുന്നത്. ചോദ്യം ചെയ്യലിൽ കർണാടകയിലെ പല ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചും ഇവർ മാല മോഷ്ടിച്ചതായി മൊഴി നൽകിയിരുന്നു. തുടർന്ന് കർണാടക പോലീസുമായി ബന്ധപ്പെട്ടപ്പോളാണ് കുന്ദാപുരയിലും ഇവർ മോഷണം നടത്തിയത് തെളിഞ്ഞത്. വയനാട്ടിൽ നടത്തിയ മോഷണത്തിൽ പിടിക്കപ്പെട്ട് രണ്ട് മാസം ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു. കഴിഞ്ഞ ഒക്ടോബർ 30-നാണ് ഉപാധികളോടെ ഇവർ ജാമ്യത്തിലിറങ്ങിയത്. എല്ലാ ബുധനാഴ്ചയും പോലീസ് സ്റ്റേഷനിൽ വന്ന് ഒപ്പിടണം എന്ന ഉറപ്പിലാണ് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ദിവസം ഒപ്പിടാൻ എത്തിയപ്പോൾ കുന്ദാപുര പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Content Highlights: Three Tamil Nadu women previously jailed for gold chain snatching in Wayanad have been arrested by Karnataka Police for temple theft in Kundapura.
Published: 28 Nov 2026, 09:29 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented