മടിക്കൈ: സ്വാതന്ത്ര്യസമരസേനാനിയും കവിയുമായ ടി.എസ്. തിരുമുമ്പിന്റെ ചരമവാർഷികദിനത്തിൽ ചാളക്കടവ് തിരുമുമ്പ് വായനശാല അനുസ്മരണയോഗം സംഘടിപ്പിച്ചു. ശശീന്ദ്രൻ മടിക്കൈ പ്രഭാഷണം നടത്തി. പി. ലിനീഷ് അധ്യക്ഷനായി. പി.വി. പദ്‌മിനി, ജയേഷ് മടിക്കൈ, പി. രാജു, കെ. ജയൻ, സരോജിനി ഒറവിൽ എന്നിവർ സംസാരിച്ചു.

To advertise here,

​പരിപാടിയുടെ ഭാഗമായി മലയാള സാഹിതിയുടെയും പ്രാദേശിക എഴുത്തുകാരുടെയും കാവ്യസൗഹൃദം പരിപാടി നടന്നു. ഉപേന്ദ്രൻ മടിക്കൈ ഉദ്ഘാടനം ചെയ്തു. ഒ.വി. നാരായണൻ അധ്യക്ഷനായി. ടി. പങ്കജാക്ഷൻ, കെ. മുരളീധരൻ, ഉമേശൻ വരിക്കുളം, കെ. ജയശ്രീ, ഉദയകുമാർ കുണ്ടംകുഴി, പി. ശ്രീജിന, രാജീവൻ കോങ്കോട്ട് എന്നിവർ കവിതകൾ അവതരിപ്പിച്ചു.