നീലേശ്വരം: കോട്ടപ്പുറം-പടക്കശാല റോഡിന് സന്ദീപ് വാരിയർ എം.എൽ.എ.യുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് 30 ലക്ഷം രൂപ അനുവദിച്ചു.
പ്രദേശവാസികളുടെ ഏറെനാളത്തെ ആവശ്യം മുൻ നിർത്തി നീലേശ്വരം നഗരസഭ യു.ഡി.എഫ്. കമ്മിറ്റി നൽകിയ നിവേദനത്തിലാണ് ഫണ്ട് അനുവദിച്ചത്. കോട്ടപ്പുറം ശാഖ മുസ്‍ലിം ലീഗ് കമ്മിറ്റി എം.എൽ.എ.യെ അഭിനന്ദിച്ചു.
കുടുംബക്ഷേമ ഉപകേന്ദ്രം: പേര് മാറ്റി
നീലേശ്വരം: കോട്ടപ്പുറത്ത് പ്രവർത്തിക്കുന്ന പള്ളിക്കര കുടുംബക്ഷേമ ഉപകേന്ദ്രത്തിന്റെ പേര് മാറ്റി. കോട്ടപ്പുറം കുടുംബക്ഷേമ ഉപകേന്ദ്രം എന്നാണ് പുതിയ പേര്. പേര് മാറ്റണമെന്നാവശ്യപ്പെട്ട് നീലേശ്വരം നഗരസഭ മുൻ കൗൺസിലർ റഫീഖ് കോട്ടപ്പുറത്തിന്റെ നേതൃത്വത്തിൽ സന്ദീപ് വാരിയർ എം.എൽ.എയ്ക്ക് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് പേരുമാറ്റം.
അധ്യാപക ഒഴിവ്
പാണത്തൂർ: ഗവ. ഹൈസ്കൂളിൽ എച്ച്.എസ്.ടി. നാച്വറൽ സയൻസ്. അഭിമുഖം ചൊവ്വാഴ്ച 11-ന്.
പച്ചക്കറിക്കൃഷി ആരംഭിച്ചു
കുന്നുംകൈ: വെസ്റ്റ് എളേരി ഗ്രാമപ്പഞ്ചായത്ത് കൃഷി ഭവന്റെയും സമൃദ്ധി കതിരു കാർഷിക ക്ലബ്ബിന്റെയും നേതൃത്വത്തിൽ പ്ലാച്ചിക്കര എൻ.എസ്.എസ്. എ.യു.പി. സ്കൂളിൽ പച്ചക്കറിക്കൃഷി ആരംഭിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് പി.വി. അനു ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ വി.വി. രാജീവൻ പദ്ധതി വിശദീകരണം നടത്തി. സ്ഥിരം സമിതി അധ്യക്ഷൻ കെ. ജനാർദനൻ, പഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ ജോമോൻ മാത്യു, കെ. സുജിത്ത്, പി.വി. സ്മിജ, പ്രഥമാധ്യാപിക പി. തങ്കമണി തുടങ്ങിയവർ സംസാരിച്ചു.
Content Highlights: MLA Sandeep Varier sanctions 30 lakh rupees for the Kottappuram-Padakkashala road and renames the Pallikkara family welfare sub-centre to Kottappuram.
Published: 28 Nov 2026, 09:29 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented