ഉദുമ: കീഴൂർ ചന്ദ്രഗിരി ശാസ്താ ക്ഷേത്രത്തിൽ നഗര ശനിയും നിഴൽകൂടലും നടന്നു. ഞായറാഴ്ച രാവിലെ വിഷ്ണുമൂർത്തി തെയ്യം അരങ്ങിലെത്തും. 22 കഴകങ്ങളിലെ വിഷമതകൾ നിഴൽകൂടലിൽ ചർച്ച ചെയ്ത് തീർപ്പാക്കി. പട്ടുവത്തെ മൂത്ത ചെട്ട്യാർച്ഛൻ പട്ടുപുടവ വിരിച്ചു. വെള്ളപ്പുടവ, കീഴൂർ കളരി അമ്പലം മൂത്ത ചെട്ട്യാർച്ഛനും വിരിച്ചു. കീഴൂർ കളരി അമ്പലം മൂത്ത ചെട്ടിയാർച്ഛൻ അധ്യക്ഷനായി.

To advertise here,

പതിനാല് നഗരം ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡന്റ് ബാബു നീലേശ്വരം, എം.കെ. ശശികുമാർ കാഞ്ഞങ്ങാട്, ചന്ദ്രഗിരി ശാസ്താ തൃക്കണ്ണാട് ത്രയംബകേശ്വര ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ ടി. കൃഷ്ണരാജ വർമ, അഞ്ഞൂറ് നായർമാരുടെ പ്രതിനിധിയും ദേവസ്വം ട്രസ്റ്റി ബോർഡ്‌ ചെയർമാനുമായ വള്ളിയോടൻ ബാലകൃഷ്ണൻ നായർ, പാരമ്പര്യേതര ട്രസ്റ്റി അംഗങ്ങളായ വി. പുരുഷോത്തമൻ ബേക്കലം, അജിത് സി. കളനാട്, എം. പുരുഷോത്തമൻ ചെമ്പിരിക്ക, വിവിധ കഴകക്ഷേത്ര ഭാരവാഹികൾ എന്നിവർ സംസാരിച്ചു. ക്ഷേത്ര നവീകണ പ്രവർത്തനങ്ങൾക്കുള്ള സഹായധനം വിവിധ കഴക കമ്മിറ്റികൾ കൈമാറി. രാത്രി പൂരക്കളിയും ഉണ്ടായിരുന്നു