കാസർകോട്: ദേശീയ-സംസ്ഥാന ഭിന്നശേഷി പുരസ്‌കാരങ്ങൾക്ക് അർഹരായ ജില്ലയിലെ പ്രതിഭകളെ ജില്ലാ സാമൂഹികനീതി ഓഫീസിന്റെ നേതൃത്വത്തിൽ വീടുകളിലെത്തി ആദരിച്ചു. ജില്ലാ സാമൂഹികനീതി ഓഫീസർ എ. സേവ്യർ ഒ.കെ. രാജേഷ് എന്നിവർ ചേർന്നാണ് വീടുകളിലെത്തി സ്‌നേഹോപഹാരം സമ്മാനിച്ചത്.
സെറിബ്രൽ പാൾസിയെ അതിജീവിച്ച് പഠനത്തിലും സംഗീതത്തിലും മികച്ച നേട്ടം കൈവരിച്ച് 'ശ്രേഷ്ഠ ദിവ്യാംഗൻ' ദേശീയ പുരസ്‌കാരത്തിന് അർഹനായ നെല്ലിക്കാട്ട് ആരാമത്തിലെ ഇ.പി. ആരോമൽ, സംസ്ഥാന ഭിന്നശേഷി പുരസ്‌കാര ജേതാക്കളായ സൗമ്യശ്രീ (സ്വകാര്യ മേഖലയിലെ മികച്ച ഭിന്നശേഷി ജീവനക്കാരി, ആദൂർ), മർവാൻ മുനവർ (കല/സംഗീത മേഖലയിലെ മികച്ച ഭിന്നശേഷി പ്രതിഭ വിദ്യാനഗർ) എന്നിവരെയാണ് ആദരിച്ചത്.
Content Highlights: Kasaragod Social Justice Department honoured national and state-level differently-abled award winners at their residences.
Published: 28 Nov 2026, 09:29 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented