
ഉദുമ: എരോൽ അമ്പലത്തിങ്കാൽ വിഷ്ണു ക്ഷേത്രത്തിലെ കളിയാട്ടത്തിനുള്ള പച്ചക്കറി വിളവെടുത്തു. ഉത്സവ നാളിലെ അന്നദാനത്തിനായി ആഘോഷ കമ്മിറ്റിയാണ് പച്ചക്കറി കൃഷി നടത്തിയത്. മത്തൻ, കുമ്പളം, വെള്ളരി തുടങ്ങിയ പച്ചക്കറികളാണ് കൃഷി ചെയ്തത്. ഡിസംബർ ഒന്നിന് സമാപിക്കുന്ന കളിയാട്ടത്തിൽ വിഷ്ണുമൂർത്തി, ഗുളികൻ തെയ്യങ്ങൾ അരങ്ങിലെത്തും. ഭജന, തിരുവാതിര, കൈകൊട്ടിക്കളി, വിഷ്ണു സഹസ്രനാമ പാരായണം, വനിതാ പൂരക്കളി, ഭക്തിഗാനമേള, നാഗപാട്ട്, ഹരിനാമ കീർത്തനം തുടങ്ങിയവയും ഉണ്ട്. തിങ്കളാഴ്ച രാവിലെ 11.30-ന് തിരുമുൽ കാഴ്ച സമർപ്പണം.
Content Highlights: Vegetables cultivated for the annadanam feast at the Erol Ambalathingal Vishnu Temple Kaliyattam festival were harvested ahead of the celebrations.
Published: 28 Nov 2026, 09:29 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented