മംഗളൂരു: ധർമസ്ഥലയിൽ നടന്ന അസ്വാഭാവിക മരണങ്ങളെക്കുറിച്ചന്വേഷിച്ച പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി.) തുടരന്വേഷണം നടത്താനുള്ള ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് സത്യഗ്രഹം നടത്തുമെന്ന് പൊതുപ്രവർത്തകൻ ടി. ജയന്ത്. മംഗളൂരുവിലെ ക്ലോക്ക് ടവറിന് മുന്നിൽ 30 മുതൽ മൂന്നുദിവസമാണ് ധർണ നടത്തുക. എന്നിട്ടും സർക്കാർ പ്രതികരിച്ചില്ലെങ്കിൽ ഡിസംബർ മൂന്നുമുതൽ അനിശ്ചിതകാല നിരാഹാരസമരം ആരംഭിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ധർമസ്ഥലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട അസ്വാഭാവിക മരണങ്ങളുടെ പിന്നിലെ സത്യം പുറത്തുകൊണ്ടുവരികയും, മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നീതി ഉറപ്പാക്കുകയുമാണ് പ്രതിഷേധത്തിന്റെ ലക്ഷ്യം. ഒരു വ്യക്തിക്കോ മതസ്ഥാപനത്തിനോ സംഘടനക്കോ എതിരായല്ല ഈ സമരം. അന്വേഷണം പൂർത്തിയാകുന്നതിന് മുമ്പ് ആരെയും കുറ്റക്കാരായി ചിത്രീകരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആദ്യഘട്ട അന്വേഷണം നടത്തി എസ്.ഐ.ടി. കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് പൊതുജനങ്ങൾക്ക് ലഭ്യമാക്കണം. ധർമസ്ഥലയിലെ അസ്വാഭാവിക മരണക്കേസുകൾ അന്വേഷിക്കുന്നതിനായി 2025 ജൂലായ് 19-നാണ് എസ്.ഐ.ടി.യെ രൂപവത്കരിച്ചത്. അന്വേഷണം നടത്തി ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചതോടെ അന്വേഷണം നിർത്തി. തുടരന്വേഷണം നടത്തുന്നതിന് ആവശ്യമായ സർക്കാർ ഉത്തരവ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് 2026 മാർച്ച് 24-ന് എസ്.ഐ.ടി. മേധാവി പ്രണബ് മൊഹന്തി ചീഫ് സെക്രട്ടറിക്ക് കത്തയച്ചിരുന്നെങ്കിലും മറുപടി ലഭിച്ചില്ലെന്നും ടി. ജയന്ത് പറഞ്ഞു.
Content Highlights: Social activist T Jayanth announces a hunger strike demanding a continuation of the SIT investigation into the unnatural deaths in Dharmasthala.
Published: 28 Nov 2026, 09:29 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented