കാഞ്ഞങ്ങാട്: കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ഡിസംബർ ഒന്ന് മുതൽ മൂന്ന് വരെ സി.പി.ഐ. യുടെ നേതൃത്വത്തിൽ രാജ്യവ്യാപകമായി 'ജയിൽ നിറയ്ക്കൽ സമരം നടക്കും. ഇതിന്റെ ഭാഗമായി സി.പി.ഐ. ജില്ലാ കൗൺസിലിന്റെ നേതൃത്വത്തിൽ ഒന്നിന് കാഞ്ഞങ്ങാട് പോസ്റ്റ് ഓഫിസ് ഉപരോധിക്കും. സി.പി.ഐ. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി ഉദ്ഘാടനം ചെയ്യും. ആലോചനാ യോഗത്തിൽ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ബങ്കളം കുഞ്ഞികൃഷ്ണൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി സി.പി. ബാബു, സംസ്ഥാന കൗൺസിലംഗം ടി. കൃഷ്ണൻ എന്നിവർ സംസാരിച്ചു.
Content Highlights: CPI to organise a nationwide jail bharo protest against central government policies, including a post office blockade in Kanhangad on December 1.
Published: 28 Nov 2026, 09:29 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented