കാസർകോട്: അലക്ഷ്യമായ ഡ്രൈവിങിലൂടെ അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ വിദ്യാർഥികളിൽ ഗതാഗത നിയമങ്ങളെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനായി ക്ലബ് എഫ്.എം. മോട്ടോർ വാഹന വകുപ്പുമായി കൈകോർത്ത് 'സേഫ്റ്റി ഫസ്റ്റ്' ട്രാഫിക് ബോധവത്കരണ ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലയിലെ തിരഞ്ഞെടുത്ത സ്കൂളുകളിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

To advertise here,

റോഡ് സുരക്ഷാ നിയമങ്ങൾ, പ്രഥമശുശ്രൂഷയുടെ പ്രാധാന്യം എന്നിവയെക്കുറിച്ച് വിദ്യാർഥികൾക്ക് അവബോധം നൽകി. മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർ വിദ്യാർഥികൾക്കായി പ്രത്യേക ബോധവത്കരണ ക്ലാസെടുത്തു.

ടി.വി.എസ്. നമൻസ്, ദയ ലൈഫ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ എന്നിവർ പരിപാടിയുടെ പങ്കാളികളായി. വിദ്യാർഥികളുടെ സജീവ പങ്കാളിത്തംകൊണ്ട് ക്യാമ്പ് ശ്രദ്ധേയമായി.