ചെറുവത്തൂർ: കഴിഞ്ഞ മൂന്ന് ദിവസം രാത്രിയിലുണ്ടായ ശക്തമായ മഴയിൽ കൊടക്കവയൽ (കുട്ടമത്ത്-തിമിരി) പുഞ്ചപാടം വെള്ളത്തിനടിയിലായി. നാല് ദിവസം മുമ്പ് ഞാറ് നട്ട് കയറിയ പാടവും നടാൻ പാകമാക്കിയ പാടവും വെള്ളത്തിലായതോടെ കർഷകർ കണ്ണീരിലായി.
തൊഴിലാളികളെ കിട്ടാതെ പ്രയാസപ്പെടുന്ന കർഷകർ മറുനാടൻ തൊഴിലാളികളെ ആശ്രയിച്ചാണ് കൃഷിയിറക്കുന്നത്. പാടം ഒരുക്കാൻ തമിഴ് നാട്ടിൽനിന്ന് ട്രാക്ടറും സ്ത്രീ തൊഴിലാളികളുമെത്തിയാണ് കഴിഞ്ഞഏതാനും വർഷമായി പുഞ്ച കൃഷിയിറക്കുന്നത്. മുൻകാലങ്ങളിൽ തുലാത്തിൽ നട്ട് തീരുന്ന പാടമാണിത്. ഇത്തവണ അല്പം വൈകിയാണ് കൃഷിയിറക്കിയത്. അപ്രതീക്ഷിതമായെത്തിയ മഴയിൽ പാടശേഖരം വെള്ളത്തിലായതോടെ പുഞ്ചകൃഷിയും അവതാളത്തിലായി.
Content Highlights: Incessant night rains have submerged the Kodakkavayal paddy fields in Cheruvathur, causing severe distress to local farmers.
Published: 28 Nov 2026, 09:29 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented