തൃക്കരിപ്പൂർ: ജാർഖണ്ഡിൽ നടക്കുന്ന ദേശീയ സ്കൂൾസ് സബ്ജൂനിയർ പെൺകുട്ടികളുടെ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരളാ ടീമിൽ ഇടംനേടി തൃക്കരിപ്പൂരുകാരി ആരാധ്യ എം. മകേഷ്. മിഡ്ഫീൽഡറായാണ് ആരാധ്യ ടീമിൽ ഇടംനേടിയത്. തൃക്കരിപ്പൂർ സെയ്ന്റ് പോൾസ് എ.യു.പി. സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ്. തൃക്കരിപ്പൂർ ഡ്രീംസ് ഗേൾസ് ഫുട്ബോൾ അക്കാദമിയിലാണ് കഴിഞ്ഞ നാലുവർഷമായി പരിശീലനം നടത്തുന്നത്. പള്ളിക്കര ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ തൃക്കരിപ്പൂർ വൈക്കത്തെ വി.എം. മകേഷിന്റെയും കാസർകോട് ബ്ലോക്ക് പഞ്ചായത്ത് ക്ലർക്ക് ബി.പി. മാലതിയുടെയും മകളാണ്.
Content Highlights: Trikaripur native Aaradhya M Makesh has been selected for the Kerala team in the National Schools Sub-Junior Girls Football Championship.
Published: 28 Nov 2026, 09:29 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented