തലശ്ശേരി: തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആസ്പത്രി ഭരണസമിതി തിരഞ്ഞെടുപ്പ് ഞായറാഴ്ച തലശ്ശേരി സെയ്ന്റ് ജോസഫ്‌സ് എച്ച്.എസ്.എസിൽ നടക്കും. യു.ഡി.എഫ്. സ്ഥാനാർഥികളായി മുൻ പ്രസിഡന്റ് കെ.പി. സാജു, വി.കെ. അതുൽ, പൊട്ടങ്കണ്ടി അബ്ദുള്ള, സി.ജി. അരുൺ, നിടൂർ മുഹമ്മദ്, കെ. ഷുഹൈബ്, സുശീൽ ചന്ത്രോത്ത്, എ.വി. ശൈലജ, സക്കീന നിസാർ, മിഥുൻ മാറോളി എന്നിവരാണ് മത്സരിക്കുന്നത്.

To advertise here,

രാവിലെ ഒൻപതുമുതൽ നാലുവരെയാണ് തിരഞ്ഞെടുപ്പ്. യൂത്ത്‌ കോൺഗ്രസ് തലശ്ശേരി മണ്ഡലം മുൻ പ്രസിഡന്റ് എ.ആർ. ചിൻമയി, കെ. പ്രഭാകരൻ എന്നിവരും മത്സരരംഗത്തുണ്ട്. പാർട്ടി ഔദ്യോഗികപാനലിനെതിരെ നാമനിർദേശപത്രിക സമർപ്പിച്ച് നോമിനേഷൻ പിൻവലിക്കാതെ വിമതപ്രവർത്തനം നടത്തിയതിന് രണ്ടുപേരെയും കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽനിന്ന് ഡി.സി.സി. പ്രസിഡന്റ് മാർട്ടിൻ ജോർജ് പുറത്താക്കി. വനിതാവിഭാഗത്തിൽ സ്ഥാനാർഥിയായി പത്രിക നൽകിയ പ്യാരി മത്സരത്തിൽനിന്ന് പിൻമാറിയതായി ഡി.സി.സി. പ്രസിഡന്റിന് കത്ത് നൽകി.