പയ്യന്നൂർ: പയ്യന്നൂർ റെയിൽവേ സ്റ്റേഷന്റെ സമഗ്രവികസനം നടപ്പാക്കണമെന്നും പ്രധാന തീവണ്ടികൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് പയ്യന്നൂർ നഗരസഭാധ്യക്ഷൻ സരിൻ ശശി, പാലക്കാട് ഡിവിഷണൽ റെയിൽവേ മാനേജർ മധുകർ റോട്ടിന് നിവേദനം നൽകി.

To advertise here,

സ്റ്റേഷനിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക, യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുക, പ്രധാന വണ്ടികൾക്ക് സ്റ്റോപ്പ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിച്ചത്. ആവശ്യങ്ങൾ പരിഗണിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും സരിൻശശി പറഞ്ഞു. പയ്യന്നൂർ ഡവലപ്‌മെന്റ് ഫോറത്തിന്റെ നേതൃത്വത്തിലും നിവേദനം നൽകി.

ഡി.ആർ.എമ്മിനൊപ്പം സീനിയർ ഡിവിഷണൽ എൻജിനീയർ അഭിഷേക് ശർമ, ബെർജാസ് അഹമ്മദ് ഉൾപ്പെടെ ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു.