പെരളശ്ശേരി: ഗ്രിഡ് പദ്ധതിയിൽ ഉൾപ്പെടുത്തി പൊതുവാച്ചേരി- മണിക്കിയിൽ-വെള്ളച്ചാൽ റോഡിന്റെ നവീകരണപ്രവൃത്തികൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി മണിക്കിയിൽ അമ്പലംമുതൽ വെള്ളച്ചാൽവരെ റോഡ് റീ ടാർചെയ്യുന്ന പ്രവൃത്തികളാണ് ഇപ്പോൾ നടക്കുന്നത്. ആവശ്യമായ സ്ഥലങ്ങളിൽ കലുങ്ക് നിർമാണവും പുരോഗമിക്കുന്നുണ്ട്.

To advertise here,

​അതേസമയം, പൊതുവാച്ചേരിമുതലുള്ള ഭാഗം നേരത്തെതന്നെ പൂർണമായും പൊട്ടിപ്പൊളിഞ്ഞുകിടക്കുന്നത് യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. റോഡിലെ ടാർ ഇളകി കരിങ്കൽ ചീളുകൾ റോഡിലാകെ ചിതറിക്കിടക്കുന്നു.

​വാഹനങ്ങൾ കടന്നുപോകുമ്പോൾ ഈ കല്ലുകൾ തെറിക്കുന്നത് കാൽനടയാത്രക്കാർക്കും ഇരുചക്രവാഹന യാത്രക്കാർക്കും വലിയ ഭീഷണിയായി മാറിയിട്ടുണ്ട്. റോഡിന്റെ തകർന്നുകിടക്കുന്ന ഈ ഭാഗംകൂടി അടിയന്തരമായി നവീകരിച്ച് ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യം ശക്തമാണ്.