
കണ്ണൂർ: നിർമാണ മേഖലയെ വ്യവസായമായി പ്രഖ്യാപിക്കണമെന്ന് ലൈസൻസ്ഡ് എൻജിനീയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ (ലെൻസ്ഫെഡ്) ജില്ലാ കൺവെൻഷൻ. നിർമാണ മേഖലയിൽ പുഴമണൽ ലഭ്യത ഉറപ്പാക്കുന്നതിന് നടപടിസ്വീകരിക്കുക, കെട്ടിടനിർമാണത്തിന് ആവശ്യമായ വസ്തുക്കൾ ന്യായമായ വിലയിൽ ലഭ്യമാക്കുന്നതിന് സർക്കാർ തലത്തിൽ സൂപ്പർമാർക്കറ്റുകൾ ആരംഭിക്കുക, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നടക്കുന്ന നിർമാണ പ്രവർത്തികളിൽ രജിസ്റ്റർചെയ്ത ലൈസൻസ്ഡ് എൻജിനീയർമാർക്കും സൂപ്പർവൈസർമാർക്കും പരിഗണനനൽകുക തുടങ്ങിയവ കൺവെൻഷൻ ആവശ്യപ്പെട്ടു.
കണ്ണൂർ മേയർ പി. ഇന്ദിര ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് എ.സി. മധുസൂദനൻ അധ്യക്ഷതവഹിച്ചു. ലെൻസ്ഫെഡ് സംസ്ഥാന പ്രസിഡന്റ് സി.എസ്. വിനോദ്കുമാർ മുഖ്യ പ്രഭാഷണം നടത്തി. സി. സദാനന്ദൻ എം.പി., ടി.ഒ. മോഹനൻ എം.എൽ.എ. എന്നിവർ മുഖ്യാതിഥികളായി. പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് സി.എസ്. വിനോദ്കുമാർ ഉദ്ഘാടനംചെയ്തു. സംസ്ഥാന സെക്രട്ടറി ജിതിൻ സുധാകൃഷ്ണൻ, ജോയിന്റ് സെക്രട്ടറി എം. വിജയൻ, വൈസ് പ്രസിഡന്റുമാരായ കെ. സുരേന്ദ്രൻ, കെ.വി. പ്രസീജ്കുമാർ, ജില്ലാ സെക്രട്ടറി എം.പി. സുബ്രഹ്മണ്യൻ, ഖജാൻജി പോള ചന്ദ്രൻ, വി.സി. ജഗത് പ്യാരി, എ.കെ. രാഗേഷ് ബാബു, കെ.വി. പ്രമോദ് എന്നിവർ സംസാരിച്ചു.
Content Highlights: Lensfed district convention in Kannur demands declaring the construction sector as an industry and ensuring availability of materials at fair prices.
Published: 28 Nov 2026, 09:56 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented