പെരളശ്ശേരി: പെരളശ്ശേരി സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞം ഡിസംബർ ഏഴ് മുതൽ 14 വരെ നടക്കും. ശിവാനന്ദ മഠം എരമയൂർ മുരളിയാണ് യജ്ഞാചാര്യൻ. കല്ലായി വിഷ്ണു നമ്പൂതിരി, അകപ്പുറത്ത് വാസുദേവൻ നമ്പൂതിരി എന്നിവർ സഹ ആചാര്യരാണ്. ഏഴിന് വൈകിട്ട് 4.30-ന് യജ്ഞാചാര്യനെ വരവേൽപ്പ്, യജ്ഞവേദിയിൽ ഭദ്രദീപം തെളിയിച്ചുകൊണ്ട് യജ്ഞാരംഭം, ആചാര്യ വരണം, ഭാഗവത മാഹാത്മ്യം പാരായണം, പ്രഭാഷണം എന്നിവ നടക്കും. എല്ലാ ദിവസവും വിവിധ പൂജകളും ഉണ്ടാകും.

To advertise here,

അപേക്ഷ ക്ഷണിച്ചു

കണ്ണൂർ: കോർപ്പറേഷൻ 2026-27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ ഓട്ടോറിക്ഷ സബ്സിഡി (ജനറൽ) സ്വയം തൊഴിൽ വ്യക്തിഗതം (ജനറൽ) സ്വയം തൊഴിൽ വ്യക്തിഗതം (എസ്.സി.) എന്നീ വ്യക്തിഗത, കുടുംബ ആനുകൂല്യങ്ങൾക്കുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം കോർപ്പറേഷൻ ഓഫീസിൽ നിന്നും ലഭിക്കും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 10.

വൈദ്യുതി മുടങ്ങും

കണ്ണൂർ: അശോക ഹോസ്പിറ്റൽ, ഷാജി എം.ആർ.ഐ., പ്രീമിയർ ടവർ, സൗത്ത് വ്യൂ, സൗത്ത് പ്ലാസ, ഗാലക്സി കോംപ്ലക്സ്,ഞജ കോംപ്ലക്സ്, എൻ എസ് എൻക്ലേവ്, മദർ ആന്റ് ചൈൽഡ് ഹോസ്പിറ്റൽ, റബ്കോ, ആടചഘ ഭവൻ, ശിക്ഷക് സദൻ, മറിയം ആർക്കേഡ്, കെ.എം.ജെ. ടവർ, സന്നിധാൻ, അൽഫാ ചേംബർ, അൽഫലാ കോംപ്ലക്സ്, സബ് രജിസ്ട്രാർ ഓഫീസ്, രാമാനന്ദ ഓയിൽ മിൽ ഭാഗങ്ങളിൽ ഞായറാഴ്ച രാവിലെ ഒൻപത് മുതൽ 11-വരെ.

അധ്യാപക ഒഴിവ്

ചാല: ചാല ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഗണിതശാസ്ത്രം ( സീനിയർ) താത്കാലിക അധ്യാപക ഒഴിവുണ്ട്. അഭിമുഖം 30-ന് രാവിലെ 11-ന് . ഫോൺ : 9496421091.