
പാനൂർ: പങ്കാളിത്ത പെൻഷൻകാർക്ക് മിനിമം പെൻ
ഷൻ ഉറപ്പാക്കണമെന്നും മെഡിസെപ് പദ്ധതി പൊളിച്ചെഴുതണമെന്നും കെ.എസ്.എസ്.പി.എ. കൂത്തുപറമ്പ്നിയോജകമണ്ഡലം വാർഷിക സമ്മേളനം ആവശ്യപെട്ടു. കെ.പി.സി.സി. ജനറൽ സെക്രട്ടറി അഡ്വ. സോണി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ. സുധാകരൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എ.കെ. സുധാകരൻ പ്രഭാഷണം നടത്തി. വി. സുരേന്ദ്രൻ, ഹരിദാസ് മൊകേരി, പി.കെ. സതീശൻ, രാജൻ പുതുശ്ശേരി, ടി.എം. ബാബുരാജ്, കെ.പി. രാമചന്ദ്രൻ, ചോയൻ ബാലകൃഷ്ണൻ, യു.എൻ. സത്യചന്ദ്രൻ, ഗീതകൊമ്മേരി തുടങ്ങിയവർ സംസാരിച്ചു. പ്രതിനിധി സമ്മേളനത്തിൽ
സംസ്ഥാന പ്രസിഡന്റ്എം.പി. വേലായുധൻ ഉദ്
ഘാടനം ചെയ്തു. സി. മുഹമ്മദ് അധ്യക്ഷനായി.
മെഡിസെപ് സെമിനാർ വി.വി. ഉപേന്ദ്രനും സംഘടനാചർച്ച ജില്ലാ സെക്രട്ടറി പി .സുഖദേവനും ഉദ്ഘാടനം ചെയ്തു.
Content Highlights: KSSPA annual conference demands minimum pension for contributory pensioners and calls for restructuring the Medisep scheme.
Published: 28 Nov 2026, 09:42 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented