
പഴയങ്ങാടി: ജമാഅത്തെ ഇസ്‍ലാമി മാടായി ഏരിയ സമ്മേളനം പഴയങ്ങാടിയിൽ ജമാഅത്തെ ഇസ്ലാമി ഹിന്ദ് സംസ്ഥാന സെക്രട്ടറി അബ്ദുൾ ഹക്കീം നദ്‌വി ഉദ്ഘാടനം ചെയ്തു. ഇസ്‌ലാം വിരുദ്ധതയും മുസ്‌ലിം സമുദായത്തോടുള്ള വെറുപ്പും രാഷ്ട്രീയ മൂലധനമാക്കിക്കൊണ്ടാണ് ഇന്ത്യാ രാജ്യത്തെ ഭരണകൂട സംവിധാനം മുന്നോട്ടു പോകുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. മാടായി ഏരിയ പ്രസിഡന്റ് കെ. അലിക്കുട്ടി അധ്യക്ഷനായി. ഖുർആൻ സ്റ്റഡി സെൻറർ അവാർഡ് ദാനം ഗൾഫ് മാധ്യമം ചീഫ് എഡിറ്റർ വി.കെ. ഹംസ അബ്ബാസ് നിർവഹിച്ചു.
വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്റ് പി.ടി.പി. സാജിത, മലപ്പുറം ഈസ്റ്റ് വൈസ് പ്രസിഡന്റ് സക്കീർ ഹുസൈൻതൂവൂർ, അബ്ദുൾ ഹക്കീം നദ്‌വി എന്നിവർ വിവിധ സെഷനുകൾ കൈകാര്യം ചെയ്തു.ഫാറൂഖ് ഉസ്മാൻ, അഫീഫ് അബ്ദുൾ കരീം, ജമാഅത്തെ ഇസ്ലാമി ഹിന്ദ് ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദ് സാജിദ് നദ്‌വി, എന്നിവർ സംസാരിച്ചു.
. ധാർമിക സദാചാര കുടുംബ സാമൂഹിക രംഗത്തിന് സഹായകമാകുന്ന വിധത്തിലുള്ള സുഗന്ധമുള്ള ജീവിതം എന്ന മോട്ടിവേറ്റീവ് വീഡിയോ പ്രദർശനം, പ്രസ്ഥാനത്തിന്റെ നാൾവഴികളെക്കുറിച്ചുള്ള ഹംസഫർ, ചോദ്യോത്തര പാനൽ ചർച്ചയും ഉണ്ടായി. സമ്മേളനത്തിന് ജാതി, മത, കക്ഷി ഭേദെമന്യേ നിരവധി പേർ പങ്കെടുത്തു.
Content Highlights: The Jamaat-e-Islami Madayi area conference was held at Pazhayangadi with various leadership sessions and public discussions.
Published: 28 Nov 2026, 09:42 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented