ധർമശാല: ആന്തൂർ നഗരസഭയുടെ നേതൃത്വത്തിൽ നഗരസഭാ പരിധിയിലെ വയോ ക്ലബുകൾക്ക് ഫർണിച്ചറും ഉപകരണങ്ങളും വിതരണം ചെയ്തു. ആന്തൂർ നഗരസഭയെ സമ്പൂ൪ണ വയോജന സൗഹൃദ നഗരസഭയാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് പദ്ധതി വഴി സഹായങ്ങൾ നൽകിയത്. തളിയിൽ എ.കെ.ജി. വായനശാല, കടമ്പേരി സി.ആർ.സി. വായനശാല, മൊറാഴ ഗ്രാമീണ വായനശാല എന്നിവിടങ്ങളിലെ വയോക്ലബ്ബുകൾക്കാണ് ഫർണിച്ചറും അവശ്യ ഉപകരണങ്ങളും വിതരണം ചെയ്തത്.

To advertise here,

മൂന്ന് കേന്ദ്രങ്ങളിലായി നടന്ന ചടങ്ങുകളിൽ ആന്തൂർ നഗരസഭാ ചെയർപേഴ്സൺ വി. സതീദേവി വിതരണോദ്ഘാടനം നടത്തി. നഗരസഭാ വൈസ് ചെയർപേഴ്സൺ പാച്ചേനി വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. പത്രപ്രവർത്തകൻ സി. നാരായണൻ പ്രഭാഷണം നടത്തി. നഗരസഭ സ്ഥിരം സമിതി ചെയർപേഴ്സൺമാരായ ഓമന മുരളീധരൻ, കെ.വി. പ്രേമരാജൻ, പി.പി. ദീപ, കൗൺസിലർമാരായ കെ. ഭരതൻ, കടമ്പേരി രവി, ടി.പി. രാജൻ, കെ. രജിത, ഐ.സി.ഡി.എസ്. സൂപ്പർവൈസർ ഡോ. പി.വി. പ്രജിന എന്നിവർ സംസാരിച്ചു.