ഇവിടെ ജനാധിപത്യം ഇരുമ്പുമറകൾക്ക് ഉള്ളിലല്ല | കുവൈത്ത് ഇലക്ഷൻ 02


എൻ.പി. ഹാഫിസ് മുഹമ്മദ്കുവൈത്ത് ദേശീയ അസംബ്ലിയിലേക്കു സെപ്തംബർ 29-നു നടക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ അന്താരാഷ്ട്ര നിരീക്ഷകനായ ഡോ. എൻ.പി. ഹാഫിസ് മുഹമ്മദ് നടത്തുന്ന വിലയിരുത്തൽ. രണ്ടാം ഭാഗം.

കുവൈത്ത് ദേശീയ അസംബ്ലി കവാടം

കുവൈത്ത് ദേശീയ അസംബ്ലി മന്ദിരത്തിന് ലോകത്തെങ്ങുമുള്ള ജനപ്രതിനിധി സഭാലയത്തിന്റെ സ്വഭാവം തന്നെയാണ്. ഗാലറിയുടെ രൂപഘടന. തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾക്ക് സൗകര്യങ്ങളോടെ ഇരിക്കാനും അഭിപ്രായപ്രകടനം നടത്താനുമുള്ള ആധുനിക സാങ്കേതികവിദ്യാ മാർഗങ്ങളും ഉണ്ട്. തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾക്ക് അവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താനുള്ള അവകാശവും അനുവദിച്ചുകൊടുക്കുന്നു. ജനപ്രതിനിധികളിൽനിന്ന് ഒരാളെങ്കിലും മന്ത്രിയായി തിരഞ്ഞെടുക്കപ്പെടുന്നു. നാല് മന്ത്രിമാർ വരെ നിയമിതരായിട്ടുണ്ട്.

അടുത്തിരുന്നിരുന്ന ഭൂട്ടാനിലെ കൂവൻസൽ പത്രിത്തിന്റെ ഫീച്ചേഴ്സ് എഡിറ്റർ ജിഗ്മെ വാങ്ചൂഖ് പറഞ്ഞു: രണ്ട് മാസങ്ങൾക്ക് മുമ്പ് ഒരു ഡസനിലധികം എം.പിമാർ ഭരണകാര്യങ്ങളിലെ വിയോജിപ്പുമായി കുത്തിയിരിപ്പ് നടത്തിയ സഭയുടെ അകത്തളമാണിത്.ഞാൻ പറഞ്ഞു: അക്കാര്യം ഭരണാധികാരികൾ ഒളിപ്പിച്ചുവെച്ചിട്ടില്ല. ഭരണകാര്യങ്ങൾ മരവിച്ച് കിടക്കുമ്പോൾ കിരീടാവകാശി ഷൈഖ് മെഷാൽ അൽ അഹ്‌മദ് അൽ സബാഹ് പാർലിമെന്റ് പിരിച്ചുവിടുകയായിരുന്നു.

ജീഗ്മെ പറഞ്ഞു: അങ്ങിനെ ചെയ്യാൻ ഭരണകൂടത്തിന് അവകാശവുമുണ്ട്. ഭരണസ്തംഭനം മാറ്റാൻ പാർലിമെന്റ് സഭ പിരിച്ചുവിടുകയും സെപ്റ്റംബർ 29-ന് പുതിയതിരഞ്ഞെടുപ്പ് നടത്താൻ പ്രഖ്യാപനം നടത്തുകയും ചെയ്യുകയായിരുന്നു.

ഞാൻ പറഞ്ഞു: 2016-ലും അതിന് മുമ്പും ഇതുണ്ടായിട്ടുണ്ട്. എന്നാലിക്കാര്യം ഒളിപ്പിച്ചുവെക്കുന്നില്ല. ഇരുമ്പ് മറകൾക്കുള്ളിലല്ല കുവൈത്ത് ജനാധിപത്യമെന്ന് പറയാം.

പ്രചാരണവുമില്ല പ്രകടനവുമില്ല: കുവൈത്തിൽ 29-ന് തിരഞ്ഞെടുപ്പ് | കുവൈത്ത് ഇലക്ഷൻ 01

ദേശീയ അസംബ്ലിയിലെ നടപടിക്രമങ്ങൾ ജനങ്ങൾക്ക് അന്യമല്ല. സാമാജികരിൽനിന്ന് അകലത്തല്ലാതെ വിസ്തൃതമായ സന്ദർശക ഗാലറിയുണ്ട്. ഔദ്യോഗികാംഗീകാരമുള്ള ഐ.ഡി. കാർഡുള്ള ആർക്കും പാർലമെന്റ് നടപടിക്രമങ്ങൾ നിരീക്ഷിക്കാൻ അനുവാദം നൽകുന്നു. മുൻകൂട്ടി അനുവാദം വാങ്ങേണ്ടതു പോലുമില്ലെന്ന് കൂടെയുള്ള ഉദ്യാഗസ്ഥനറിയിച്ചു.

കുവൈത്തിലെ പ്രവാസികൾക്ക് നാഷണൽ അസംബ്ലി സന്ദർശനം അനുവദിക്കാറുണ്ടോ?

അയാൾ ചിരിച്ചുകൊണ്ട് പറഞ്ഞു: ഇക്കാര്യത്തിൽ വിവേചനമില്ല. പ്രവാസിയാണെന്നതിന് അംഗീകരിക്കപ്പെട്ട ഒരു ഐ.ഡി. ഉണ്ടായാൽ മതി.

ഗൾഫ് രാജ്യങ്ങളിലെ ജനപ്രതിനിധി വ്യവസ്ഥ നിയന്ത്രണങ്ങളോടെ ആണെങ്കിലും ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കുന്നു. അര നൂറ്റാണ്ടുകാലത്തെ ജനാധിപത്യ സംവിധാനം കാലാനുസൃതമായ മാറ്റങ്ങൾക്ക് വിധേയമായിട്ടുണ്ട്. പല കാലങ്ങളിലായി നടത്തിയ പരിഷ്‌കാരങ്ങളിലൊന്നാണ് സ്ത്രീകളോടുള്ള വിവേചനത്തിന് അറുതി വരുത്തിയത്. ഗൾഫ് രാജ്യങ്ങളിൽ ആദ്യമായി ഭരണകാര്യങ്ങളിൽ സ്ത്രീപ്രാതിനിധ്യം ഉറപ്പ് വരുത്തിയത് കുവൈത്താണ്.

നാല് പതിറ്റാണ്ടുകളിലധികം കാലം നീണ്ടു നിന്ന പുരുഷാധിപത്യസഭയിൽ 2009-ലാണ് സ്ത്രീസാന്നിധ്യം വന്നെത്തുന്നത്. 2005-ൽ മത്സരിച്ച സ്ത്രീകൾക്ക് ജയം കണ്ടെത്താനായില്ല. എന്നാൽ 2009-ൽ അസീൽ അൽവാദി, റോള ദഷ്തി അടക്കം നാല് പേർ ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ടു, നാഷണൽ അസംബ്ലി മന്ദിരത്തിലെത്തി. കുവൈത്തിലെ ജനാധിപത്യത്തിന്റെയും സ്ത്രീ-പുരുഷ സമത്വത്തിന്റെയും വിജയമായാണ് ഈ മാറ്റത്തെ അസീൽ അൽവാദി വിലയിരുത്തിയത്. പിന്നീട് മസൂമൽ അൽ മുബാറക് കുവൈത്തിലെ ആദ്യ വനിതാമന്ത്രിയായി സ്ഥാനമേൽക്കുകയും ചെയ്തു.

രാജഭരണത്തോടൊപ്പം ജനാധിപത്യ സംവിധാനവും ഒന്നിച്ചുകൊണ്ടുപോകുന്ന കുവൈത്തിലെ രാഷ്ട്രീയ പരീക്ഷണങ്ങളിൽ നിന്നാണ് പിൽക്കാലത്ത് പല ഗൾഫ് രാജ്യങ്ങളും ഭാഗികമായ ജനാധിപത്യ സംവിധാനവും സ്ത്രീപ്രാതിനിധ്യവും നടപ്പിൽ വരുത്തുന്നത്.

വിസ്തൃതിയും ആധുനിക സൗകര്യങ്ങളുമുള്ള കെട്ടിട സമുച്ചയമാണ് കുവൈത്ത് നാഷണൽ അസംബ്ലി മന്ദിരം. ഭരണകാര്യ നിർവഹണം സാധ്യമാക്കുന്ന തരത്തിലുള്ള സംവിധാനങ്ങളും സുതാര്യതയും ഇവിടെയുമുണ്ട്. വീട്ടിൽ നിന്നകന്നൊരു വീട് എന്ന സങ്കല്പമാണ് ദേശീയ ജനപ്രതിനിധി മന്ദിരത്തിൽ നടപ്പിൽ വരുത്തിയിരിക്കുന്നത്. ഓരോ എം.പിക്കും അപ്പാർട്ട്മെന്റ് സമാനമായ സ്യൂട്ട് ഉണ്ട്. ഓഫീസ് കാര്യങ്ങളുടെ നിർവഹണം, സന്ദർശകാഭിമുഖീകരണം, ചർച്ച, ലൈബ്രറി തുടങ്ങിയ സൗകര്യങ്ങളുണ്ട്. സാങ്കേതികവിദ്യാ സംവിധാനങ്ങളുമുണ്ട്. വിശ്രമമുറിയും കൂടെയുണ്ട്.

കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥനോട് ഒരാൾ ചോദിച്ചു: ജനപ്രതിനിധിയുടെ സിംഹാസനത്തിൽ അല്പനേരമിരിക്കാൻ അനുവദിക്കുമോ?

അയാൾ ചിരിച്ചുകൊണ്ട് പറഞ്ഞു: നിങ്ങൾ ഞങ്ങളുടെ അതിഥികളാണ്. തീർച്ചയായും ഇരിക്കാം.

സ്വന്തം രാജ്യത്ത് അസാധ്യമായത് കൊണ്ടാവാം അല്ലെങ്കിൽ കൗതുകം കൊണ്ടാവാം പലരും കുവൈത്ത് എം.പിമാരുടെ സിംഹാസനത്തിലിരുന്ന് ഫോട്ടോയും സെൽഫിയും എടുത്തു.

Content Highlights: Kuwait National Assembly Election 2022, Democracy


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


ksrtc

1 min

പുരുഷന്‍മാര്‍ ഇരിക്കരുത്, വനിതാ കണ്ടക്ടര്‍ക്കൊപ്പം വനിതകള്‍ മാത്രംമതി; ബസില്‍ നോട്ടീസ് പതിച്ച് KSRTC

Dec 4, 2022

Most Commented