സ്വന്തം ശരീരത്തില്‍ ആത്മവിശ്വാസമില്ലാതിരിക്കുകയും പുറംകാഴ്ച്ചയിലെ കുറവുകളെക്കുറിച്ച് ആശങ്കപ്പെടുകയും ചെയ്യുന്ന മാനസികാവസ്ഥയാണ് ബോഡി ഡിസ്‌മോര്‍ഫിയ. പലപ്പോഴും വ്യക്തിക്ക് തോന്നുന്ന ഈ കുറവുകള്‍ കാഴ്ച്ചക്കാരന് തോന്നണമെന്നില്ല. കൗമാരക്കാരിലും യുവാക്കളിലുമാണ് ഇത് കൂടുതല്‍ കാണപ്പെടാറുള്ളത്. സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ ബാധിക്കുന്ന അവസ്ഥയാണിത്.
ഉയര്‍ന്ന ശരീരഭാരം കാരണം ഇത്തരമൊരു സാഹചര്യത്തിലൂടെ കടന്നുപോവുകയും പിന്നാലെ കൃത്യമായ ഭക്ഷണക്രമത്തിലൂടെയും വ്യായാമത്തിലൂടെയും ശരീരഭാരം കുറയ്ക്കുകയുംചെയ്ത അനുഭവം പങ്കുവെച്ചിരിക്കുകയാണ് കിംബേര്‍ലി ആനന്ദ് എന്ന യുവതി. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് താന്‍ കടന്നുപോയ മാനസികാവസ്ഥയെക്കുറിച്ചും വെറും നാലുമാസം കൊണ്ട് 14 കിലോ കുറച്ചത് എങ്ങനെയാണെന്നും യുവതി വിശദീകരിച്ചിരിക്കുന്നത്.
വസ്ത്രം പാകമാകാത്ത അവസ്ഥയാകുന്നതുവരെ തന്റെ ശരീരഭാരത്തെക്കുറിച്ചോ തെറ്റായ ഭക്ഷണശീലത്തെക്കുറിച്ചോ താന്‍ ശ്രദ്ധിച്ചിരുന്നില്ലെന്നാണ് യുവതി പറയുന്നത്. അതുവരെ തന്റെ ഭക്ഷണശീലവും അമിതവണ്ണവും ശരീരത്തിന് ദോഷകരമാണെന്ന് ശ്രദ്ധിച്ചിരുന്നില്ല. അന്നുമുതലാണ് അനാരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ബോഡി ഡിസ്‌മോര്‍ഫിയ എന്ന അവസ്ഥയിലൂടെ കടന്നുപോയെന്നും യുവതി പറയുന്നു.
നാലുമാസം കൊണ്ട് 14 കിലോ കുറച്ചതിന് പിന്നിലുള്ള ആഹാരാക്രമത്തെക്കുറിച്ചും യുവതി ഇന്‍സ്റ്റഗ്രാമില്‍ വിശദീകരിക്കുന്നുണ്ട്. പച്ചക്കറികളും മീനും കോഴിയിറച്ചിയും പനീറും എല്ലാം ഉള്‍പ്പെടുന്ന ഭക്ഷണങ്ങളാണ് പ്രാതലായും ഉച്ചഭക്ഷണമായും കഴിച്ചത്. അത്താഴത്തിന് പഴങ്ങളും നട്ട്‌സും മാത്രമാണ് കഴിച്ചിരുന്നതെന്നും യുവതി പറയുന്നു.
ആഴ്ചകളോളം മധുരം പൂര്‍ണമായും ഒഴിവാക്കി. ദിവസവും മൂന്നോ നാലോ ലിറ്റര്‍ വെള്ളം കുടിക്കുന്നത് പതിവാക്കി. എല്ലാദിവസവും വര്‍ക്കൗട്ടും ശീലമാക്കി. മസില്‍ നഷ്ടപ്പെടാതിരിക്കാന്‍ ആഴ്ചയില്‍ മൂന്നുദിവസം വെയ്റ്റ് ലിഫ്റ്റിങ്ങും പതിവായിരുന്നെന്നും യുവതി പറയുന്നു.
എന്താണ് ബോഡി ഡിസ്‌മോര്‍ഫിയ?
സ്വന്തം ശരീരത്തില്‍ ആത്മവിശ്വാസമില്ലാതിരിക്കുകയും പുറംകാഴ്ച്ചയിലെ കുറവുകളെക്കുറിച്ച് ആശങ്കപ്പെടുകയും ചെയ്യുന്ന മാനസികാവസ്ഥയാണിത്. പലപ്പോഴും വ്യക്തിക്ക് തോന്നുന്ന ഈ കുറവുകള്‍ കാഴ്ച്ചക്കാരന് തോന്നണമെന്നില്ല. ഏതു പ്രായക്കാരിലും ഈ അവസ്ഥയുണ്ടാകും. എങ്കിലും കൗമാരക്കാരിലും യുവാക്കളിലുമാണ് കൂടുതല്‍ കാണപ്പെടാറുള്ളത്. സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ ബാധിക്കുന്ന അവസ്ഥയാണിത്. തിരിച്ചറിയപ്പെടാതെ പോയാല്‍ ദൈനംദിന ജീവിതത്തെയും സാമൂഹിക ജീവിതത്തെയും ബന്ധങ്ങളെയും ജോലിയെയുമൊക്കെ വിപരീതമായി ബാധിക്കാവുന്ന അവസ്ഥയാണിത്. ലക്ഷണങ്ങള്‍ ജീവിതത്തെ ബാധിക്കും വിധം അസ്വസ്ഥമാവുകയാണെങ്കില്‍ വിദഗ്ധസഹായം തേടേണ്ടതും അനിവാര്യമാണ്. കോഗ്‌നിറ്റീവ് ബിഹേവിയറല്‍ തെറാപ്പി, ആന്റി ഡിപ്രസന്റുകള്‍ തുടങ്ങിയവയാണ് ചികിത്സയായി നല്‍കാറുള്ളത്.
(ശ്രദ്ധിക്കുക: ഇത് ഒരു വ്യക്തിയുടെ അനുഭവമാണ്. അമിതശരീരഭാരം കുറക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)
Content Highlights: A young woman shares her experience overcoming body dysmorphia and losing 14kg in 4 months
Published: 19 Feb 2025, 09:28 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented