ആരോഗ്യമുള്ള ഗര്‍ഭിണികള്‍ക്ക്, പ്രത്യേകിച്ച് രണ്ടാം ട്രൈമസ്റ്ററില്‍ ഡോക്ടറുടെ നിര്‍ദ്ദേശത്തോടുകൂടി നോമ്പ് നോല്ക്കാന് സാധിക്കും.

റംസാൻ മാസത്തിൽ നോമ്പ് അനുഷ്ഠിക്കുന്നത് വിശ്വാസത്തിന്റെയും ആത്മീയാനുഭവത്തിന്റെയും ഭാഗമാണ്. നോമ്പ് എടുക്കുന്ന ഗർഭിണികളുടെ കാര്യത്തിൽ എപ്പോഴും സംശയം ബാക്കിയാണ്.
ശരീരത്തിന്റെ ആവശ്യങ്ങൾ ഇരട്ടിയാകുന്ന ഈ കാലഘട്ടത്തിൽ, അമ്മയുടെ ശരീരാവസ്ഥയും കുഞ്ഞിന്റെ വളർച്ചയും ഒരുപോലെ പരിഗണിച്ചാണ് ഭക്ഷണക്രമവും ദിനചര്യയും ക്രമീകരിക്കേണ്ടത്.
നോമ്പ് അനുഷ്ഠിക്കുമ്പോൾ ഭക്ഷണക്രമം, വെള്ളം കുടിക്കുന്ന രീതികൾ, വിശ്രമം, സപ്ലിമെന്റുകൾ എന്നിവയിലുണ്ടാകുന്ന ചെറിയ മാറ്റങ്ങൾ പോലും വലിയ സ്വാധീനം ചെലുത്തും. അതിനാൽ, ശ്രദ്ധാപൂർവ്വമായ ഒരു പ്ലാനും, ഡോക്ടറുടെ ഉപദേശവും നല്ലതാണ്.
ഗർഭകാലത്ത് നോമ്പ് - സുരക്ഷിതമാണോ?
ആരോഗ്യമുള്ള ഗർഭിണികൾക്ക്, പ്രത്യേകിച്ച് രണ്ടാം ട്രൈമസ്റ്ററിൽ ഡോക്ടറുടെ നിർദ്ദേശത്തോടുകൂടി നോമ്പ് നോൽക്കാൻ സാധിക്കും. എന്നാൽ ആദ്യ മൂന്ന് മാസവും (1-3 മാസം) അവസാന മൂന്ന് മാസവും (7-9 മാസം) പ്രത്യേക ശ്രദ്ധ ആവശ്യമാണ്.
ഗർഭകാലത്ത് ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കാതെ പോകുന്നത് ക്ഷീണം, നിർജ്ജലീകരണം, അനീമിയ പോലുള്ള പ്രശ്‌നങ്ങൾ ഉണ്ടാക്കാം. അതിനാൽ തന്നെ, നോമ്പ് അനുഷ്ഠിക്കാൻ തീരുമാനിക്കുന്നവർ ഡോക്ടറുടെ ഉപദേശം തേടുന്നത് ഏറ്റവും പ്രധാനമാണ്.
നോമ്പ് ഒഴിവാക്കേണ്ട സാഹചര്യങ്ങൾ
- ഗുരുതരമായ ഛർദ്ദി, ക്ഷീണം
- രക്തസമ്മർദ്ദം (BP) പ്രശ്‌നങ്ങൾ
- ഷുഗർ /ജസ്റ്റേഷണൽ ഡയബിറ്റിസ്
- രക്തക്കുറവ് (അനീമിയ)
- കുഞ്ഞിന്റെ വളർച്ചക്കുറവ്
ഭക്ഷണക്രമം
- സഹൂർ (പുലർച്ചെ ഭക്ഷണം):
ധാന്യങ്ങൾ, പഴങ്ങൾ, നട്‌സ്, മുട്ട, പാൽ പോലുള്ള പോഷകങ്ങൾ ഉൾപ്പെടുത്തുക. വെള്ളം മതിയായ അളവിൽ കുടിക്കുക.
- ഇഫ്താർ (വൈകുന്നേരം): ഈത്തപ്പഴം, പഴങ്ങൾ, സൂപ്പ് പോലുള്ള ലഘുഭക്ഷണങ്ങളോടെ തുടങ്ങുക. എണ്ണയും എരിവും പുളിയും അധികമുള്ള ഭക്ഷണങ്ങളും പൊരിച്ചവയും പരമാവധി ഒഴിവാക്കുക.
ചോറ് അല്ലെങ്കിൽ ചപ്പാത്തി, പച്ചക്കറികൾ, ഇറച്ചി അല്ലെങ്കിൽ മീൻ തുടങ്ങിയ പ്രോട്ടീൻ ഉൾപ്പെടുത്തി ഭക്ഷണം ക്രമീകരിക്കുക.
- നിർജലീകരണം: നോമ്പ് തുറന്നതിന് ശേഷം രാത്രി മുഴുവൻ 8-10 ഗ്ലാസ് വെള്ളം കുടിക്കാൻ ശ്രമിക്കുക. കഫെയ്ൻ ഉള്ള പാനീയങ്ങൾ കുറയ്ക്കുക.
ആരോഗ്യപരിപാലനം
- ശരീരാവസ്ഥ നിരീക്ഷിക്കുക: ക്ഷീണം, തളർച്ച, കുഞ്ഞിന് അനക്കം കുറയൽ, അടിവയർ വേദന തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടൻ തന്നെ നോമ്പ് അവസാനിപ്പിക്കുക.
- വിശ്രമം: മതിയായ ഉറക്കം ഉറപ്പാക്കുക. പകൽ സമയത്ത് ക്ഷീണം കുറയ്ക്കാൻ ചെറിയ ഇടവേളകളിൽ ആയി വിശ്രമം ഉറപ്പാക്കുക.
- പോഷകാഹാരം: ഇരുമ്പ്, കാത്സ്യം, ഫോളിക് ആസിഡ് തുടങ്ങിയ സപ്ലിമെന്റുകൾ കഴിക്കുന്നത് തുടരുക.
നോമ്പ് വിശ്വാസികളുടെ മനസ്സിനും ശരീരത്തിനും നൽകുന്ന സൗഖ്യം ഗർഭിണികളുടെ കാര്യത്തിലും ഉറപ്പുവരുത്താൻ അവരവരുടെ ആരോഗ്യസ്ഥിതിക്കനുസരിച്ചുള്ള വ്യക്തമായ ആസൂത്രണവും ക്രമീകരണവും സഹായിക്കും.
(കോഴിക്കോട് കാലിക്കറ്റ് ഹോസ്പിറ്റൽ ആൻഡ് നഴ്‌സിങ് ഹോമിലെ കൺസൽട്ടറ്റന്റ്- ഗൈനക്കോളജിസ്റ്റാണ് ലേഖിക.)
Content Highlights: Learn about fasting during Ramadan while pregnant. Understand safety, dietary adjustments, and doctor`s advice for a healthy pregnancy during this holy month.
Published: 20 Feb 2026, 01:36 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented