ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകളെ ബാധിക്കുന്ന രോഗങ്ങളിലൊന്നാണ് ഹൃദ്രോഗം. പലപ്പോഴും പ്രായമായവരെ മാത്രമേ ബാധിക്കുവെന്ന് പലരും തെറ്റിദ്ധരിച്ചിരുന്ന രോഗം ഇന്നത്തെ കാലത്ത് ഒരുപാട് ചെറുപ്പക്കാരെയും ബാധിക്കുന്നു. ജീവിതശൈലി ശീലങ്ങൾ, സമ്മർദ്ദം, ജനിതക കാരണങ്ങൾ, മറഞ്ഞിരിക്കുന്ന രോഗാവസ്ഥകൾ എന്നിവയെല്ലാം ഹൃദയാരോഗ്യത്തെ ബാധിച്ചേക്കാം.
ഇപ്പോഴിതാ, ചെറുപ്പക്കാർക്കിടയിൽ ഹൃദയാഘാതവും ഹൃദയസ്തംഭനവും വർധിച്ചുവരുന്നതിന്റെ കാരണങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് ഡോ. പ്രതീക് ഗിരി. യുവത്വം എന്നാൽ രോഗലക്ഷണങ്ങളുടെ അഭാവമെന്നോ ആരോഗ്യകരമായ ഹൃദയമെന്നോ അർഥമില്ല. ധമനികളിൽ കൊഴുപ്പും കൊളസ്ട്രോളും ക്രമേണ അടിഞ്ഞുകൂടുന്നതാണ് ഏറ്റവും സാധാരണമായ അപകട കാരണം.
ആദ്യഘട്ടങ്ങളിൽ രോഗം ശ്രദ്ധിക്കപ്പെടാതെ പോയേക്കാം. ധമനികളിലെ തടസ്സം 50% ൽ താഴെയാണെങ്കിൽ ലക്ഷണങ്ങളുണ്ടാകാൻ സാധ്യതയില്ല. കഠിനമായ വ്യായാമ വേളയിൽ മാത്രമേ നേരിയ അസ്വസ്ഥതകൾ അനുഭവപ്പെടുകയുള്ളൂ. തടസ്സം 70% കവിഞ്ഞാൽ വിശ്രമിക്കുമ്പോൾ ലക്ഷണങ്ങൾ കാണിച്ചേക്കാമെന്നും ഡോക്ടർ ഹിന്ദുസ്ഥാൻ ടൈംസിനോട് പറയുന്നു.
എന്താണ് ചെറുപ്പക്കാരെ ബാധിക്കുന്നത്
- പുകവലി
- ഇ-സിഗരറ്റുകൾ
- മോശം ഭക്ഷണരീതി
- ക്രമരഹിതമായ ഉറക്ക രീതി
- അമിതമായ മദ്യപാനം
- സമ്മർദം
എങ്ങനെ തടയാം
രോഗസാധ്യതകൾ നേരത്തെ കണ്ടെത്തുന്നതാണ് പ്രതിരോധത്തിന്റെ ആദ്യപടി. രക്തസമ്മർദ്ദം, രക്തത്തിലെ പഞ്ചസാരയുടെ അളവ്, കൊളസ്ട്രോൾ എന്നിവയുടെ പരിശോധന കൃത്യമായി നടത്തണം. രോഗസാധ്യത അനുസരിച്ച് ഇസിജി, എക്കോകാർഡിയോഗ്രഫി, അല്ലെങ്കിൽ ട്രെഡ്മിൽ സ്ട്രെസ് ടെസ്റ്റ് എന്നിവ ഡോക്ടർമാർ നിർദേശിച്ചേക്കാം.
ഹൃദ്രോഗം തടയാൻ സാധിക്കുമെന്നാണ് ഡോക്ടർ പറയുന്നത്. വ്യായാമം, സമീകൃതാഹാരം, നല്ല ഉറക്കം, മാനസിക സമ്മർദ്ദം നിയന്ത്രിക്കുക, പുകയിലയും മയക്കുമരുന്നും ഒഴിവാക്കുക, കൃത്യമായ ആരോഗ്യ പരിശോധനകൾ എന്നിവ ആരോഗ്യകരമായി ഹൃദയത്തെ സംരക്ഷിക്കും. നേരത്തെയുള്ള സ്ക്രീനിങ്ങ് ജീവൻ രക്ഷിക്കുകയും അപ്രതീക്ഷിതമായ ഹൃദയാഘാതങ്ങൾ തടയുമന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: Mumbai cardiologist Dr. Pratik Giri reveals why even young, healthy adults are at risk of heart attacks. Understand warning signs & prevention.
Published: 14 Jan 2026, 08:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented