ഒരു ദിവസം നിങ്ങൾ എത്ര തവണ മൂത്രമൊഴിക്കും. ഇടയ്ക്കിടെ മൂത്രമൊഴിക്കാനുണ്ടാക്കുന്നത് പലർക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. പ്രത്യേകിച്ച് ഒരു ദിവസം എട്ട് തവണയിൽ കൂടുതൽ മൂത്രമൊഴിക്കുന്നത്. ചിലപ്പോൾ രാത്രിയിലും ഉറക്കം തടസപ്പെടുത്തി ഇടയ്ക്കിടെ മൂത്രമൊഴിക്കേണ്ടി വരുന്നവരുമുണ്ട്. ഇതിന്റെ കാരണം എന്താണെന്ന് പലർക്കുമറിയില്ല. കൂടുതൽ വെള്ളം കുടിച്ചതാണോ തണുപ്പ് ആയതുകൊണ്ടാണോ വൃക്കയുമായി ബന്ധപ്പെട്ട പ്രശ്‌നമാണോ എന്നെല്ലാമാകും സംശയങ്ങൾ.
ഇതിന് മറുപടി നൽകുകയായണ് ആസ്റ്റർ ആർവി ആശുപത്രിയിലെ നെഫ്രോളജി ആന്റ് ട്രാൻസ്പ്ലാന്റ് ഫിസിഷ്യൻ ഡോ. ഹർഷ കുമാർ എച്ച്.എൻ. ഒരു ദിവസം എട്ട് തവണയിൽ കൂടുതൽ മൂത്രമൊഴിക്കുന്നുണ്ടെങ്കിൽ അത് അവഗണിക്കരുതെന്നും വൈദ്യസഹായം തേടണമെന്നും അദ്ദേഹം പറയുന്നു. ചിലപ്പോൾ വെള്ളം കൂടുതൽ കുടിച്ചതിനാലും കാലാവസ്ഥ വ്യത്യാസമുള്ളതിനാലും ഇങ്ങനെ വരാം. എന്നാൽ കാരണങ്ങളില്ലാതെ ഇത് ആവർത്തിക്കുകയാണെങ്കിൽ വൈദ്യസഹായം തേടണമെന്നും ഡോക്ടർ വ്യക്തമാക്കുന്നു.
മൂത്രനാളിയിലെ അണുബാധകൾ, പ്രമേഹം, പുരുഷൻമാരുടെ പ്രോസ്‌റ്റേറ്റ് ഗ്രന്ഥിയുടെ വലുപ്പം കൂടുന്നത്, ചില മരുന്നുകൾ എന്നിവ ഇതിന് കാരണമാകാം. ഗർഭിണികളും ചിലപ്പോൾ കൂടുതൽ തവണ മൂത്രമൊഴിക്കും. എന്നാൽ ഇതിനൊപ്പം മറ്റു ചില ലക്ഷണങ്ങളുണ്ടാകുമ്പോഴാണ് ആശങ്കപ്പെടേണ്ടതെന്ന് ഡോക്ടർ പറയുന്നു. 'കൂടുതൽ തവണ മൂത്രമൊഴിക്കുന്നതിനൊപ്പം പാദത്തിലോ മുഖത്തോ നീര്, മൂത്രത്തിൽ രക്തം, മൂത്രമൊഴിക്കുമ്പോൾ വേദന, പനി, ക്ഷീണം, ഉയർന്ന രക്തസമ്മർദ്ദം എന്നിവയുണ്ടെങ്കിൽ വൃക്കയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ സംശയിക്കാമെന്നും അദ്ദേഹം പറയുന്നു.
മുഖം, പാദങ്ങൾ, കണങ്കാലുകൾ എന്നിവയിൽ നീര്, ക്ഷീണം അല്ലെങ്കിൽ ഉയർന്ന രക്തസമ്മർദ്ദം എന്നിവ വൃക്കരോഗത്തിന്റെ ലക്ഷണങ്ങളാകാം. പ്രമേഹമുള്ളവരിൽ പെട്ടെന്ന് ശരീരഭാരം കുറയുക, ധാരാളം വെള്ളം കുടിക്കുക, വളരെ ഉയർന്ന അളവിൽ മൂത്രമൊഴിക്കുക എന്നിവ അപകട സൂചനകളാണ്. പുരുഷന്മാരിൽ മൂത്രമൊഴിക്കാനുള്ള ബുദ്ധിമുട്ട് പ്രോസ്റ്റേറ്റ് പ്രശ്‌നങ്ങളെയാണ് സൂചിപ്പിക്കുന്നതെന്നും ഡോക്ടർ വിശദമാക്കുന്നു.
(ഈ ലേഖനം പൊതുവായ വിവരങ്ങൾക്കായാണ്. ഇത് വൈദ്യോപദേശത്തിനോ രോഗനിർണ്ണയത്തിനോ ചികിത്സയ്‌ക്കോ പകരമല്ല. ആരോഗ്യ പ്രശ്‌നങ്ങൾക്കോ ജീവിതശൈലി മാറ്റങ്ങൾക്കോ എപ്പോഴും ആരോഗ്യ വിദഗ്ധന്റെ ഉപദേശം തേടുക)
Content Highlights: urinating too frequently may be a sign of kidney problems
Published: 10 Jan 2026, 12:07 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented