ആലപ്പുഴ ജനറൽ ആശുപത്രിയിൽ നിന്നുള്ള ഹൃദ്യമായ അനുഭവം പങ്കുവെച്ച് ട്രാവൽ വ്ലോഗറായ വെറോണിക്ക. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് കേരളത്തിന്റെ ആരോഗ്യമേഖലയെ വെറോണിക്ക പ്രശംസിച്ചത്. ചർമസംബന്ധമായ പ്രശ്നത്തിന് ചികിത്സ തേടിയെത്തിയ തനിക്ക് വെറും പത്തുമിനിറ്റിനുള്ളിൽ ഡോക്ടറെ കാണാനായെന്നും തന്റെ നാടായ സ്പെയിനിലാണെങ്കിൽ മാസങ്ങളുടെ കാത്തിരിപ്പ് വേണ്ടിവന്നേനെയെന്നും വെറോണിക്ക പറയുന്നു.

To advertise here,

ആലപ്പുഴ ജില്ലാ ആശുപത്രിയിൽ നിന്നുള്ള ദൃശ്യങ്ങൾ സഹിതമാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സർക്കാർ ആശുപത്രിയിൽ നിന്ന് താനൊരിക്കലും ഇത് പ്രതീക്ഷിച്ചില്ല എന്നുപറഞ്ഞാണ് വെറോണിക്ക വീഡിയോ ആരംഭിക്കുന്നത്. ഇന്ത്യയിൽ എല്ലാ സ്ഥലത്തും ഇങ്ങനെയാണോ എന്ന് തനിക്കറിയില്ലെന്നും വെറോണിക്ക പറയുന്നു.

തന്റെ നാട്ടിൽ ഒരു ഡെർമറ്റോളജിസ്റ്റിനെ കാണണമെങ്കിൽ എട്ടുമാസമെങ്കിലും കാത്തിരിക്കണം. എന്നാൽ ഇന്ത്യയിൽ അത്തരം അപ്പോയിന്റ്മെന്റിന്റെ ആവശ്യമില്ല. രജിസ്ട്രേഷൻ ചെയ്ത് വെറും പത്തുമിനിറ്റിനുള്ളിൽ ഡെർമറ്റോളജിസ്റ്റിനെ കാണാനാവും. ഇതൊരു സർക്കാർ ആശുപത്രി കൂടിയാണെന്ന് ഓർക്കണം- വെറോണിക്ക പറയുന്നു.

മുഖക്കുരു കൂടിയതുകൊണ്ടാണ് വെറോണിക്ക ആശുപത്രിയിൽ പോയത്. ചികിത്സയ്ക്ക് പിന്നാലെ ഭേദമായിവരുന്നുണ്ടെന്നും വെറോണിക്ക പറയുന്നുണ്ട്.