ജീവിതത്തിൽ പലപ്പോഴും ബുദ്ധിമുട്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങളിലൊന്നാണ് തലവേദന. വളരെ സാധാരണമായി കാണപ്പെടുന്ന ഒന്നാണെങ്കിലും ചിലഘട്ടങ്ങളിൽ ഗൗരവകരമായ ആരോഗ്യപ്രശ്നങ്ങളുടെ തുടക്കവുമാകാം തലവേദന. ഒട്ടേറെ ഡോക്ടർമാരെ കണ്ടെങ്കിലും വിഷയത്തിന് ഒരു ശാശ്വത പരിഹാരം കണ്ടെത്താൻ സാധിക്കിന്നില്ലെന്ന പരാതി പറയുന്നവരുമുണ്ട്. എന്നാൽ, എത്ര ചികിത്സിച്ചിട്ടും മാറാത്ത തലവേദനയ്ക്ക് പിന്നിലെ കാരണം ചികിത്സാപ്രശ്നം ആകാൻ സാധ്യതയില്ലെന്ന് പറയുകയാണ് ഡോ. പ്രിയങ്ക സെഹ്‌റാവത്ത്. മറിച്ച്, വേദനയിലേക്ക് നയിക്കുന്ന ദൈനംദിന ശീലങ്ങളായിരിക്കുമെന്നും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു.
ഏകദേശം 90 ശതമാനം തലവേദനകളുടേയും കാരണം ദിനചര്യകളിൽ തന്നെയുണ്ടാകുമെന്ന് ഡോക്ടർ പറയുന്നു. ഈ വിഷയം കണ്ടെത്തി ഒഴിവാക്കാതെ തലവേദന മാറുമെന്ന് കരുതാനാകില്ല. നാല് ഡോക്ടർമാരെയും അഞ്ച് ന്യൂറോളജിസ്റ്റുകളെയും കണ്ടു എന്നൊക്കെ പറയുന്നവരുണ്ട്. സ്ഥിരമായി മരുന്നെടുക്കുന്നവരുമുണ്ട്. എന്നാൽ, നിങ്ങൾ കൃത്യസമയത്ത് ഭക്ഷണം കഴിക്കുന്നില്ലെങ്കിൽ, എപ്പോഴും ഫാസ്റ്റിങ്ങ് ആണെങ്കിൽ എങ്ങിനെയാണ് വേദന മെച്ചപ്പെടുക.
ക്രമരഹിതമായ ഭക്ഷണം, ഉപവാസം, നിർജ്ജലീകരണം, സമ്മർദ്ദം, കൃത്യമല്ലാത്ത ഉറക്കം എന്നീ പ്രശ്നങ്ങളെ തിരിച്ചറിയണം. അത് കണ്ടെത്തി തിരുത്തുകയും വേണം. മരുന്നുകൾ സഹായകമാണെങ്കിലും ദീർഘകാലാടിസ്ഥാനത്തിലുള്ള പരിഹാരത്തിന് ദിനചര്യ നിർണായകമാണെന്നും ഡോക്ടർ പറയുന്നു.
Content Highlights: Tired of constant headaches? Leading neurologist Dr. Priyanka Sehrawat explains how daily habits, not just medication, are the real triggers.
Published: 07 Jan 2026, 08:09 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented