2023-ലാണ് താൻ കാൻസറിനെ അതിജീവിച്ച വിവരം നടി ശർമിള ടാഗോർ വെളിപ്പെടുത്തുന്നത്. പുറംലോകം അറിയാതെ ഈ രോഗത്തെ അതിജീവിച്ച താരത്തിന്റെ വാർത്ത വലിയ ഞെട്ടലോടെയാണ് ആരാധകർ അന്ന് കേട്ടത്. ഇപ്പോഴിതാ, അമ്മയുടെ അതിജീവന കഥ തുറന്നുപറയുകയാണ് മകൾ സോഹ അലി ഖാൻ. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സോഹ ഇക്കാര്യം വെളിപ്പെടുത്തിയത്.
'വലിയ സമ്മർദങ്ങളിലൂടെ ഞങ്ങളുടെ കുടുംബം കടന്നുപോയ സാഹചര്യങ്ങളുണ്ടായിട്ടുണ്ട്. സ്റ്റേജ് സീറോയിൽ ശ്വാസകോശ അർബുദം കണ്ടെത്തിയ ചുരുക്കം ചില ആളുകളിൽ ഒരാളായിരുന്നു അമ്മ. കീമോതെറാപ്പിയുടെ സഹായമില്ലാതെ തന്നെ അവർ രോഗത്തെ അതിജീവിച്ചു. ഈ സാഹചര്യത്തെ നിർഭയമായി അമ്മ നേരിട്ടു', സോഹ പറഞ്ഞു.
2023-ൽ കോഫി വിത്ത് കരൺ എന്ന പരിപാടിയിൽ മകൻ സെയ്ഫുമൊത്ത് പങ്കെുടുത്തപ്പോഴായിരുന്നു ശർമിളയുടെ ആരോഗ്യപ്രശ്നങ്ങൾ പൊതുജനം അറിയുന്നത്. റോക്കി ഔർ റാണി കീ പ്രേം കഹാനി എന്ന ചിത്രത്തിലേക്ക് ശർമിളയെ താൻ പരിഗണിച്ചിരുന്നുവെന്ന് കരൺ വെളിപ്പെടുത്തി. എന്നാൽ, ചില ആരോഗ്യപ്രശ്നങ്ങളാൽ അവർക്ക് അഭിനയിക്കാൻ കഴിഞ്ഞില്ലെന്നും കരൺ പറഞ്ഞു. ഇതിന് മറുപടി പറയുമ്പോഴായിരുന്നു താൻ കാൻസറിനെ അതിജീവിച്ച കാര്യം ശർമിള പറഞ്ഞത്.
1968-ലാണ് ശർമിളാ ടാഗോറും ഇന്ത്യൻ ക്രിക്കറ്റ് താരമായിരുന്ന മൻസൂർ അലി ഖാൻ പട്ടൗഡിയും വിവാഹിതരാകുന്നത്. 1970-ലാണ് സെയ്ഫ് അലി ഖാൻ ജനിച്ചത്. ആറ് വർഷങ്ങൾക്കുശേഷം സബ അലി ഖാനും ഇരുവരുടേയും ജീവിതത്തിലേക്ക് വന്നു. 1978-ലാണ് ശർമിള, സോഹ അലി ഖാന് ജന്മം നൽകുന്നത്.
Content Highlights: Sharmila Tagores Cancer Was Treated Without Chemo, Diagnosed At Stage Zero
Published: 11 Apr 2025, 08:56 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented