
മലപ്പുറം: കീടനാശിനികളിലെ വിഷബാധയേറ്റ് ആരോഗ്യം നഷ്ടമാകുന്ന കര്‍ഷകരുടെ രക്ഷയ്ക്കായി രാസപരിചരണം നടത്തിയ പ്രത്യേക തുണി വികസിപ്പിച്ച് മലയാളികള്‍ ഉള്‍പ്പെട്ട ശാസ്ത്രസംഘം.
ബെംഗളൂരു ആസ്ഥാനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്റ്റെംസെല്‍ സയന്‍സ് ആന്‍ഡ് റീജനറേറ്റീവ് മെഡിസിന്‍ (ഐബ്രിക് ഇന്‍സ്റ്റെം) ബയോടെക്നോളജി വിഭാഗത്തിലെ ഗവേഷകരാണ് 'കിസാന്‍ കവച്' എന്നു പേരിട്ട കണ്ടുപിടിത്തത്തിനു പിന്നില്‍. ഈ തുണി ധരിച്ചാല്‍ കീടനാശിനികളെ ശരീരത്തില്‍ പ്രവേശിക്കുന്നതിനുമുന്‍പ് നിര്‍വീര്യമാക്കാം.
ഐബ്രിക് ഇന്‍സ്റ്റെമിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. പ്രവീണ്‍കുമാര്‍ വെമുലയാണ് ഈ സാങ്കേതികവിദ്യ വികസിപ്പിച്ച ഗവേഷണസംഘത്തിന്റെ തലവന്‍. മലയാളികളായ മഹേന്ദ്ര കെ. മോഹന്‍ (തൃശ്ശൂര്‍), തേജ പി.പി. (കണ്ണൂര്‍), ഹാദി മുഹമ്മദ് (കോഴിക്കോട്) എന്നിവരും സംഘത്തിലുണ്ട്.
കീടനാശിനികള്‍ കാരണം കര്‍ഷകര്‍ ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ അനുഭവിക്കുന്നുണ്ട്. ഛര്‍ദ്ദി, ശ്വാസതടസ്സം, വിറയല്‍, കാഴ്ചക്കുറവ്, പേശീവേദന, ബലഹീനത എന്നിവ ഇവര്‍ക്കിടയില്‍ വ്യാപകമാണ്. വായും മൂക്കും മറച്ചാലും ചര്‍മത്തിലൂടെയും മറ്റും രാസവസ്തുക്കള്‍ ശരീരത്തില്‍ കടക്കും. ഈ പ്രതിസന്ധിയില്‍നിന്ന് കര്‍ഷകരെ രക്ഷിക്കാനാണ് തുണി വികസിപ്പിച്ചത്.
കഴുകി വീണ്ടും ഉപയോഗിക്കാവുന്ന തുണിയാണ് 'കിസാന്‍ കവച്'. കുറഞ്ഞത് ഒരുവര്‍ഷമെങ്കിലും ഉപയോഗിക്കാനാകും. നിലവില്‍ സമാനമായ മറ്റൊരു സാങ്കേതികവിദ്യയുമില്ലെന്ന് ഇവര്‍ പറയുന്നു. 'നേച്ചര്‍ കമ്യൂണിക്കേഷന്‍സ് ജേണലി'ല്‍ ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. സാധാരണ വസ്ത്രംപോലെ ഉപയോഗിക്കാവുന്ന കിസാന്‍ കവച് അതേ ചെലവില്‍ കര്‍ഷകര്‍ക്കു ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഗവേഷണത്തില്‍ സഹകരിച്ച സെപിയോ ഹെല്‍ത്ത് ഡയറക്ടര്‍ ഡോ. ഓംപ്രകാശ് സുന്നപ്പു പറഞ്ഞു.
Content Highlights: scientists invents cloths to prevent pestisides from entering intp farmers body
Published: 05 Jul 2024, 07:45 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented