
നോയിഡ : ഉത്തർപ്രദേശിൽ അത്യപൂര്‍വ ത്വക്ക് രോഗവുമായി നവജാതശിശുവിന്റെ ജനനം. ശരീരത്തിന്റെ 60 ശതമാനത്തിലേറെയും കട്ടിയുള്ള രോമത്താലും മറുകിനാലും മൂടപ്പെട്ട അവസ്ഥയിലാണ് കുഞ്ഞ് പിറന്നത്. ഉത്തര്‍പ്രദേശിലെ ഹാര്‍ദോയിലുള്ള കമ്മ്യൂണിറ്റി സെന്ററിലാണ് അത്യപൂര്‍വ ശാരീരികാവസ്ഥയുമായി ആൺകുഞ്ഞ് ജനിച്ചത്.
കുഞ്ഞ് ജനിച്ചപ്പോള്‍ തന്നെ ശരീരത്തിന്റെ പിന്‍ഭാഗം കട്ടിയുള്ള രോമത്താല്‍ മൂടപ്പെട്ടിരുന്നു. ഇത് കണ്ട ഡോക്ടര്‍മാര്‍ ഉടന്‍തന്നെ കുട്ടിയെ രംഗത്തെ വിദഗ്ധനായ ഡോ. ഇക്രം ഹുസ്സൈന്റെ അടുത്തേക്ക് നിർദേശിച്ചു. കുഞ്ഞിന്റെ പിറകുവശത്തായി വലിയ ഒരു മറുകുമുണ്ട്. വളരെ അപൂർവമായി മാത്രം ഉണ്ടാകാവുന്ന നോണ്‍-കാന്‍സറസായുള്ള ചര്‍മ്മാവസ്ഥയാണിതെന്നാണ് ഡോ. ഹുസ്സൈന്റെ പ്രതികരണം.
ലോകത്താകമാനമുള്ള കുട്ടികളെയെടുത്താല്‍, ഇരുപതിനായിരത്തിൽ ഒരാൾക്ക് എന്ന നിലയിലാണ് ഈ രോഗാവസ്ഥ ഉണ്ടാവുക. ശരീരവളര്‍ച്ചയോടൊപ്പം, രോമത്തിന്റെ നീളവും കൂടിവരും. കുറഞ്ഞത് 40 സെന്റീമീറ്ററെങ്കിലും (15.75 ഇഞ്ച്) രോമം നീളുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. പിറകിലുളള വലിയ മറുകിലെ ചര്‍മ്മം കാലക്രമേണ കട്ടിയുള്ളതാവുകയോ പരുക്കനാവുകയോ മൃദുവാവുകയോ തുടങ്ങി എന്തും സംഭവിക്കാമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
കോണ്‍ജെനൈറ്റല്‍ മെലനോസൈറ്റിക് നെവസ് എന്ന ഈ രോഗാവസ്ഥ സ്വതവേ അപകടകാരിയല്ലെങ്കിലും ഭാവിയില്‍ ത്വക്കില്‍ അര്‍ബുദമുണ്ടാക്കാനുള്ള സാധ്യത വർധിപ്പിക്കും. ചില സാഹചര്യങ്ങളില്‍ ഇതുമൂലം തലവേദന, ഛര്‍ദി, ചുഴലി മുതല്‍ ബ്രെയിന്‍ ട്യൂമര്‍ വരെ വരാനുള്ള സാധ്യതയുമുണ്ട്. കുട്ടിയുടെ മറുകിലെ ചര്‍മ്മം ഭാവിയില്‍ വരണ്ടതാകാനും ചൊറിച്ചിലും മറ്റ് അസ്വസ്ഥതകളുമുണ്ടാകാനും സാധ്യതയുള്ളതായും ദി നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിന്‍ പ്രതികരിച്ചു.
ഹൈപ്പര്‍ട്രൈക്കോസിസ് എന്ന അമിതമുടിവളര്‍ച്ചയുടെ അവസ്ഥയിലെത്തിച്ചേരാനും സാധ്യതയുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്.
Content Highlights: newborn baby at up, skin covered with thick hair, congenital melanocytic nevas, rare skin condition
Published: 30 Dec 2022, 08:21 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented