തിരുവനന്തപുരം: സർക്കാർജീവനക്കാരുടെയും പെൻഷൻകാരുടെയും ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിന്റെ രണ്ടാംഘട്ടത്തിലെ പ്രീമിയം കുറച്ചു. നേരത്തേ നിശ്ചയിച്ച 810 രൂപയ്ക്ക് പകരം 687 രൂപയാണ് പ്രതിമാസം നൽകേണ്ടത്. വാർഷിക പ്രീമിയം 8244 രൂപ. ജിഎസ്ടി ഒഴിവാക്കാൻ സർക്കാർ തീരുമാനിച്ചതോടെയാണ് പ്രീമിയം കുറഞ്ഞത്. അടുത്തവർഷം പ്രീമിയം അഞ്ചുശതമാനം കൂടി 722 രൂപയാവും.

To advertise here,

ജിഎസ്ടി ഒഴിവാക്കാൻ അഡ്വാൻസ് റൂളിങ് അതോറിറ്റിയാണ് അന്തിമാനുമതി നൽകേണ്ടത്. അതോറിറ്റിയിൽനിന്ന് അനുകൂല വിധിയുണ്ടായില്ലെങ്കിൽ ജിഎസ്ടി നൽകേണ്ടിവരും. മെഡിസെപ് രണ്ടാംഘട്ടം ഫെബ്രുവരി ഒന്നിന് തുടങ്ങാനും ഉത്തരവായി. രണ്ടുവർഷത്തേക്ക്‌ പ്രതിവർഷം അഞ്ചുലക്ഷം രൂപയുടെ ചികിത്സയ്ക്കാണ് കവറേജ്. 2028 ജനുവരി 31-ന് കാലാവധി അവസാനിക്കും. ഒന്നാംഘട്ടത്തിലെ മറ്റ് വ്യവസ്ഥകൾക്ക് മാറ്റമില്ല. ചികിത്സാപാക്കേജുകളുടെ നിരക്ക് ഉയർത്തിയിട്ടുണ്ട്. ഫെബ്രുവരി ആദ്യം കിട്ടുന്ന ജനുവരിയിലെ ശമ്പളത്തിൽനിന്ന് ജീവനക്കാരുടെ പ്രീമിയം പിടിക്കും.

രണ്ടാംഘട്ടം (ഫെബ്രുവരി ഒന്നുമുതൽ)

  • പ്രതിമാസ പ്രീമിയം -687 രൂപ
  • വാർഷിക പ്രീമിയം-8244 രൂപ
  • 2027 ഫെബ്രുവരിമുതൽ 722 രൂപ