പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള മെഡിസെപ് ഇന്‍ഷുറന്‍സ് പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട്. ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും മെഡിസെപ് പോര്‍ട്ടലിലെ വിവരങ്ങള്‍ പരിശോധിച്ച് തെറ്റുതിരുത്താനും വിവരങ്ങള്‍ കൂട്ടിച്ചേര്‍ക്കാനും ഡിസംബര്‍ 20 വരെ സമയം അനുവദിച്ചു.
അഞ്ചുവര്‍ഷംമുമ്പ് പ്രഖ്യാപിച്ച പദ്ധതി ഇനിയും തുടങ്ങാനായിട്ടില്ല. ഓറിയന്റല്‍ ഇന്‍ഷുറന്‍സിനാണ് ഒടുവില്‍ കരാര്‍ ലഭിച്ചത്. മുമ്പ് കരാര്‍ ലഭിച്ചശേഷം പദ്ധതിയുടെ വ്യവസ്ഥകള്‍ ലംഘിച്ചതിനാല്‍ ഒഴിവാക്കേണ്ടിവന്ന റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സിനെ ടെന്‍ഡറില്‍ പങ്കെടുക്കുന്നതില്‍നിന്ന് സര്‍ക്കാര്‍ വിലക്കിയിരുന്നു. ഇതിനെ ചോദ്യംചെയ്ത് റിലയന്‍സ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഹൈക്കോടതി ടെന്‍ഡര്‍ നടപടി സ്റ്റേചെയ്തിട്ടില്ല. അതിനാലാണ് പദ്ധതിയുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചത്.
കോടതിവിധിക്കു വിധേയമായി ജനുവരിയിലോ ഏപ്രിലിലോ മെഡിസെപ് തുടങ്ങാനാവുമെന്നാണ് പ്രതീക്ഷ. ആറായിരം രൂപയാണ് വാര്‍ഷിക പ്രീമിയം. ഇത് മൂന്നുമാസത്തിലൊരിക്കല്‍ തുല്യ ഗഡുക്കളായി ജീവനക്കാര്‍ നല്‍കണം. പെന്‍ഷന്‍കാര്‍ ഇപ്പോള്‍ ലഭിക്കുന്ന ചികിത്സാ അലവന്‍സായ 300 രൂപയ്ക്കു പുറമേ മാസം 200 രൂപകൂടി നല്‍കേണ്ടിവരും.
പദ്ധതിയില്‍ എല്ലാ ജീവനക്കാരും പെന്‍ഷന്‍കാരും നിര്‍ബന്ധമായും അംഗങ്ങളാവണം. ഇനിയും അപേക്ഷിക്കാത്ത പെന്‍ഷന്‍കാര്‍ ഡിസംബര്‍ 15-നു മുമ്പ് അപേക്ഷിക്കണം.
ജീവനക്കാരും പെന്‍ഷന്‍കാരും www.medisep.kerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് ഇതിനകം ഉള്‍പ്പെടുത്തിയ വിവരങ്ങള്‍ പരിശോധിക്കണം. ആശ്രിതരുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ അതിനുള്ള അവസാന അവസരമാണിത്. പെന്‍ഷന്‍കാര്‍ ഇതിനായി ബന്ധപ്പെട്ട ട്രഷറി ഓഫീസര്‍മാരെ സമീപിച്ചാണ് വിവരങ്ങള്‍ നല്‍കേണ്ടത്.
എയ്ഡഡ് സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നവരെ നിയമനാംഗീകാരം ലഭിച്ചശേഷമേ ഇന്‍ഷുറന്‍സില്‍ ഉള്‍പ്പെടുത്തൂ.
Content highlights: medisep insurance programme, kerala state, govenrment employees and pensioners


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..